അമേരിക്കൻ വാർത്തകൗതുകങ്ങൾ

മാജിക് കൂൺ കഴിച്ച് ‘ഫിറ്റാ’യി; ആകാശത്ത് വച്ച് വിമാന എഞ്ചിൻ ഓഫ് ചെയ്യാൻ ശ്രമിച്ചെന്ന് പൈലറ്റ്

വാഷിങ്ടൻ: കൂണുകൾ അമിതമായി കഴിച്ചതോടെ ഉന്മാദാവസ്ഥയിലായ പൈലറ്റ് വിമാനത്തിന്റെ എഞ്ചിൻ ഓഫ് ചെയ്യാൻ ശ്രമിച്ചതായി വെളിപ്പെടുത്തൽ. അലാസ്ക എയർ പൈലറ്റാണ് ആകാശത്ത് വെച്ച് വിമാന എഞ്ചിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചത്. ദിവസങ്ങൾക്കു മുമ്പ് താൻ കഴിച്ച മാജിക് കൂണുകളുടെ ഫലത്താലാണ് തനിക്ക് ഉന്മാദാവസ്ഥ ഉണ്ടായതെന്നും പൈലറ്റ് പറയുന്നു. 

2023 ഒക്ടോബറിലായിരുന്നു സംഭവം. സിയാറ്റിലിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് പറക്കുകയായിരുന്ന അലാസ്ക എയർലൈൻസിന്റെ അനുബന്ധ കമ്പനിയായ ഹൊറൈസൺ എയർ പ്രവർത്തിപ്പിക്കുന്ന റീജിയണൽ ജെറ്റിന്റെ എഞ്ചിനാണ് പൈലറ്റ് ഓഫ് ചെയ്യാൻ ശ്രമിച്ചത്. ഈ സമയം 83 യാത്രക്കാരും ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. പൈലറ്റായിരുന്ന ജോസഫ് എമേഴ്‌സണാണ് വിമാനത്തിന്റെ എഞ്ചിൻ ഓഫ് ചെയ്യാൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് എമേഴ്സണെ സഹപൈലറ്റ് മുന്നറിയിപ്പ് നൽകുന്ന കോക്ക്പിറ്റ് ഓഡിയോ അടുത്തിടെ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

വിമാനം വൈകാതെ പോർട്ട്‌ലാൻഡിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയും എമേഴ്സണെ പൊലീസ് പിടികൂടുകയും ചെയ്തു. താൻ കഴിച്ച മാജിക് കൂണുകള്‍ കാരണമാണ് ഉന്മാദാവസ്ഥയിലായെന്നാണ് എമേഴ്സൺ പൊലീസിനോട് പറഞ്ഞത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...