അമേരിക്കൻ വാർത്ത

ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡി ബിൽ യുഎസ് സെനറ്റിൽ പരാജയപ്പെട്ടു; ജനുവരി മുതൽ ഇൻഷുറൻസ് പ്രീമിയത്തിൽ വർധന

വാഷിങ്ടൻ : ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾ അടയ്ക്കാൻ അമേരിക്കക്കാരെ സഹായിക്കുന്നതിനായി അഫോർഡബിൾ കെയർ ആക്ട് സബ്‌സിഡികൾ മൂന്നു വർഷത്തേക്കു കൂടി നീട്ടുന്നതിന് ഡെമോക്രാറ്റിക് പാർട്ടി കൊണ്ടുവന്ന ബിൽ യുഎസ് സെനറ്റിൽ പരാജയപ്പെട്ടു.

റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ എതിർത്തു വോട്ടു ചെയ്തതോടെയാണ് ബിൽ പാസാക്കാനാവാതെ പോയത്. നിലവിലുള്ള ഇളവ് ഈ മാസം 31 ന് അവസാനിക്കുന്നതോടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഉയരുമെന്ന് ഉറപ്പായി. അമേരിക്കക്കാർക്ക് ഹെൽത്ത് സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് പണം കണ്ടെത്താൻ സഹായിക്കുന്നതിനായി പുതിയ ഫെഡറൽ സബ്‌സിഡികൾ ഏർപ്പെടുത്താൻ റിപ്പബ്ലിക്കൻ പാർട്ടി അവതരിപ്പിച്ച ബദൽ ബില്ലിനും 60 വോട്ടുകൾ നേടാനായില്ല. റിപ്പബ്ലിക്കൻ പാർട്ടി – 53, ഡെമോക്രാറ്റിക് പാർട്ടി – 47 എന്നിങ്ങനെയാണ് സെനറ്റിന്റെ അംഗസംഖ്യ. ബിൽ പാസാക്കുന്നതിന് 60 പേരുടെ പിന്തുണ ആവശ്യമാണ്.

ലൂസിയാനയിൽ നിന്നുള്ള സെനറ്റർ ബിൽ കാസിഡിയും ഐഡഹോയിൽ നിന്നുള്ള മൈക്ക് ക്രാപോയുമാണ് ഈ റിപ്പബ്ലിക്കൻ ബിൽ അവതരിപ്പിച്ചത്. ഫെഡറൽ ദാരിദ്ര്യരേഖയുടെ 700 ശതമാനത്തിൽ താഴെ വരുമാനമുള്ള വ്യക്തികൾക്ക് 1,500 ഡോളർ വരെ നൽകാൻ ഇതിൽ നിർദേശിച്ചിരുന്നു. ഈ വർഷം ഇത് ഒരു വ്യക്തിക്ക് ഏകദേശം 110,000 ഡോളറും നാലംഗ കുടുംബത്തിന് 225,000 ഡോളറുമാണ്. പുതുവർഷത്തിൽ ആരോഗ്യപരിരക്ഷാ പ്രീമിയത്തിന്റെ തുക വർധിക്കുന്നതിന്റെ പരിഹാരമെന്ന നിലയിലാണ് ഡെമോക്രാറ്റിക് പാർട്ടി ഈ ബിൽ അവതരിപ്പിച്ചത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...