കേരള വാർത്ത

വോട്ട് ചെയ്ത് ചായകുടിച്ച്, കാണാമറയത്തായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: ലൈംഗിക പീഡനക്കേസിൽ കാണാമറയത്തായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി. ഹൈക്കോടതിയിൽനിന്ന് അറസ്റ്റ് വിലക്കിയുള്ള ഇടക്കാല ഉത്തരവും രാണ്ടാമത്തെ കേസിൽ മുൻസിഫ് കോടതിയുടെ മുൻകൂർ ജാമ്യവും ലഭിച്ചതിനെത്തുടർന്നാണ് രാഹുലിന്റെ രംഗപ്രവേശനം.

15 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന രാഹുൽ പാലക്കാട് കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. തൊട്ടടുത്തുള്ള ചായക്കടയിൽ കയറി ചായകുടിച്ച് മാദ്ധ്യമപ്രവർത്തകരോടും മറ്റും സംസാരിച്ചശേഷമാണ് മടങ്ങിയത്. ‘എല്ലാം കോടതിക്ക് മുന്നിലുണ്ട്, കോടതി തീരുമാനിക്കും’ എന്നായിരുന്നു പ്രതികരണം. എം.എൽ.എ ഓഫീസിലേക്കാണ് രാഹുൽ മടങ്ങിപ്പോയത്. ഇനി മൂന്ന് ദിവസം പാലക്കാട് തുടരുമെന്നും രാഹുൽ പറഞ്ഞു.

രാഹുൽ വരികയാണെങ്കിൽ പ്രതിഷേധിക്കാൻ സി.പി.എമ്മും ബി.ജെ.പിയും തയ്യാറെടുത്തിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസും നിലയുറപ്പിച്ചിരുന്നു. വൈകിട്ട് 4.50 ഓടെ എത്തിയ രാഹുലിനെ കുന്നത്തൂർമേട് കോൺഗ്രസ് സ്ഥാനാർത്ഥി പ്രശോഭ് വത്സനും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്വീകരിച്ചു. എം.എൽ.എ എത്തിയതോടെ വോട്ടിംഗ് കേന്ദ്രത്തിനു മുന്നിൽ സി.പി.എം, ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. രാഹുലിന്റെ വരവിൽ പാർട്ടിക്ക് ബന്ധം ഇല്ലെന്ന് ഡി.സി.സി നേതൃത്വം അറിയിച്ചു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...