അമേരിക്കൻ വാർത്ത

നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സുവിശേഷ സേവികാസംഘം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

ന്യൂയോർക്ക്: മാർതോമാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനം  സുവിശേഷ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് ആഘോഷ പരിപാടികൾ വ്യാഴാഴ്ച) ഓൺലൈനിൽ സംഘടിപ്പിച്ചു . ‘വിളങ്ങിൻ പൊൻതാരം’ എന്ന് പേരിട്ടിരിക്കുന്ന ഈ  ആഘോഷം കരോളുകളും സ്കിറ്റുകളും ഉൾപ്പെടുത്തിയാണ് സംഘടിപ്പിച്ചത്.

ഭദ്രാസന അധ്യക്ഷൻ റൈറ്റ്. റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ക്രിസ്മസ് സന്ദേശം നൽകി

പ്രാരംഭ പ്രാർത്ഥന ഭദ്രാസന സെക്രട്ടറി റവ ജോയൽ സാമുവേൽ തോമസ് നിർവഹിച്ചു. മിസ്സിസ്. നോബി ബൈജു സ്വാഗതം ആശംസിച്ചു .റവ. ഷെറിൻ ടോം മാത്യൂസ് ആമുഖ പ്രസംഗം നടത്തി.ഭദ്രാസന കൗൺസിൽ അംഗം  സുമ ചാക്കോ നിശ്ച്യയിക്കപെട്ട പാഠഭാഗം വായിച്ചു

ട്രിനിറ്റി മാർത്തോമാ ചർച് കാനഡ ,ഒർലാണ്ടോ മാർത്തോമാ ചർച് ഫ്ലോറിഡ ,സെൻറ്  തോമസ് മാർത്തോമാ ചർച്  ഇന്ത്യാനപോലീസ്‌ ,സൗത്ത് റീജിയൻ മാർത്തോമാ ചർച് . മാർത്തോമാ ചർച്ച ഓഫ് ഡാളസ് (ഫാർമേഴ്‌സ് ബ്രാഞ്ച് ),ലോസ് ആഞ്ചലസ്‌  മാർത്തോമാ ചർച് ,നോർത്ത് ഈസ്റ്റ് ,സൗത്തവെസ്റ്  റീജിയനുകൾ സംഘടിപ്പിച്ച ക്രിസ്മസ് ഗാനങ്ങളും,കാർമൽ മാർത്തോമാ ചർച് , ഇമ്മാനുവേൽ മാർത്തോമാ ചർച് ഓഫ് ഹൂസ്റ്റണും  അവതരിപ്പിച്ച സ്കിറ്റുകളും അതിമനോഹരമായിരുന്നു.

‘വിളങ്ങിൻ പൊൻതാരം’ ആഘോഷം വിജയിപ്പികുന്നതിന്  പങ്കുചേർന്ന എല്ലാവര്ക്കും ഭദ്രാസന സുവിശേഷ സേവികാസംഘം സെക്രട്ടറി മേഴ്‌സി തോമസ് നന്ദി പറഞ്ഞു. സേവികാസംഘം ഭാരവാഹികളായ റവ. ഷെറിൻ ടോം മാത്യൂസ്, മിസ്സിസ്. നോബി ബൈജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. റീനി മാത്യു (മാർത്തോമാ ചർച്ച ഓഫ് ഡാളസ്,ഫാർമേഴ്‌സ് ബ്രാഞ്ച് ) എം സി ആയിരുന്നു .ഭദ്രാസന സുവിശേഷ സേവികാസംഘം സെക്രട്ടറി മേഴ്‌സി തോമസ് നന്ദി പറഞ്ഞു.റവ സുകു ഫിലിപ്പ് മാത്യു അച്ചന്റെ   പ്രാർഥനക്കും ഷെറിൻ അച്ചന്റെ ആശീർവാദത്തിനുശേഷം ക്രിസ്മസ് ആഘോഷം സമാപിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...