കൗതുകങ്ങൾ

ഒരു ഫുട്‌ബാളിന്റെ വലിപ്പം, മഹർഷിമാർ പാത്രമായി ഉപയോഗിച്ചിരുന്ന ഈ കായ കേരളത്തിലുണ്ട്

അന്നമനട: കഥകളിലും ഋഷിമാരുമായി ബന്ധപ്പെട്ടും കേട്ടറിഞ്ഞിരുന്ന കമണ്ഡലു മരം ഇപ്പോൾ മേലഡൂരിലെ കാര്യാടൻ രാജേഷിന്റെ വീട്ടുമുറ്റത്ത്. മരത്തിൽ ഫുട്ബാൾ വലിപ്പമുള്ള കമണ്ഡലു കായ് തൂങ്ങിക്കിടക്കുന്ന കാഴ്ച കൗതുകം പകരുന്നു.

നാല് വർഷം മുമ്പ് ആലുവ അദ്വൈതാശ്രമത്തിൽ കമണ്ഡലു കായ് കണ്ട് അത്ഭുതപ്പെട്ട രാജേഷാണ് ശിവഗിരിയിൽ നിന്ന് തൈയെത്തിച്ച് സ്വന്തം വീട്ടുമുറ്റത്ത് നട്ടുപിടിപ്പിച്ചത്.

ശ്രദ്ധയോടെ പരിചരിച്ചതിന്റെ ഫലമാണ് ഇപ്പോൾ കാണുന്ന ഈ അപൂർവ കാഴ്ച. പച്ചനിറത്തിലുള്ള ഈ കായയ്ക്ക് ഏദേശം പത്ത് കിലോഗ്രാം വരെ ഭാരമുണ്ട്.

ഫുട്ബാളിന്റെ വലിപ്പമുള്ള ഗോളാകൃതിയിലുള്ള ഈ കായ് കാണാൻ പ്രദേശവാസികളും എത്തുന്നുണ്ട്. ഋഷിമാർ വെള്ളം സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്നത് കമണ്ഡലു കായയുടെ പുറംതോട് കൊണ്ട് നിർമിച്ച പാത്രങ്ങളായിരുന്നു. കട്ടിയേറിയ ഈ തോട് നിലത്ത് വീണാലും പൊട്ടില്ല. കായയുടെ ഉൾവശം തുരന്ന് മാംസളമായ ഭാഗം നീക്കം ചെയ്ത് പുറംതോട് പാത്രരൂപത്തിലാക്കിയാണ് കമണ്ഡലു ഉണ്ടാക്കിയിരുന്നത്.

ഇതിൽ സൂക്ഷിക്കുന്ന വെള്ളത്തിന് ഔഷധഗുണമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ഇന്നും കരകൗശല വിദഗ്ദ്ധർ ഈ തോട് ഉപയോഗിച്ച് വിവിധ വസ്തുക്കൾ നിർമിക്കാറുണ്ട്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...