കേരള വാർത്ത

സുപ്രീം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെന്ന് പറഞ്ഞ് 89 കാരനെ പറ്റിച്ചു, ഒരു കോടിയിലേറെ തട്ടിയതായി പരാതി

ആലുവ: ആലുവ സ്വദേശിയായ 89കാരന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് കോടതിയുടെ വ്യാജ അറസ്റ്റ് വാറന്റ് വീഡിയോ കോളിലൂടെ കാണിച്ച് 1.2 കോടിരൂപ തട്ടി. സംഭവവുമായി ബന്ധപ്പെട്ട് ആലുവ യു.സി കോളേജ് സ്വദേശിയുടെ പരാതിയിൽ റൂറൽ ജില്ലാ സൈബർ പൊലീസ് കേസെടുത്തു.

പരാതിക്കാരന്റെ പേരിൽ മുംബയ് കനറാബാങ്ക് ശാഖയിലുള്ള അക്കൗണ്ടിലേക്ക് ഉത്തർപ്രദേശിലെ മനുഷ്യക്കടത്ത് കേസിലെ പ്രതി സദാഖത്ത് 75 ലക്ഷംരൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് സി.ബി.ഐ ഓഫീസർ ദയാ നായക് എന്ന് പരിചയപ്പെടുത്തി വിളിച്ചയാളാണ് പണം തട്ടിയെടുത്തത്.

കേസിൽ സുപ്രീംകോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതാണെന്ന് തെറ്റിദ്ധരിപ്പിച്ചു. കഴിഞ്ഞമാസം എട്ട് തവണയായി ബാങ്ക് ഒഫ് ഇന്ത്യ, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക് ശാഖകളിൽ പരാതിക്കാരന്റെയും ഭാര്യയുടെയും മകളുടെയും പേരിലുള്ള മൂന്ന് ജോയിന്റ് അക്കൗണ്ടുകളിൽ നിന്നാണ് പ്രതികളുടെ അക്കൗണ്ടുകളിലേക്ക് തുകമാറ്റിയത്. നേരത്തെ ടെലികോം റെഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യയുടെ ലീഗൽ അഡ്വൈസർ എന്ന പേരിൽ രഞ്ജിത്ത് എന്നയാൾ ബംഗളൂരു ഗാന്ധിനഗർ പൊലീസിൽ പരാതിക്കാരനെതിരെ ലൈംഗിക ദുരുപയോഗ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞും വിളിച്ചിരുന്നു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...