അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

അധിക തിരുവ: റഷ്യൻ എണ്ണ കാരണമായിരുന്നില്ലെന്ന് റിസർവ് ബാങ്ക് മുൻ ഗവർണറും സാമ്പത്തിക വിദഗ്ദനുമായ രഘുറാം രാജൻ

സൂറിച്ച്: ഇന്ത്യക്കുമേൽ അമേരിക്ക അധിക തിരുവ ഏർപ്പെടുത്തിയതിന് പിന്നിൽ റഷ്യൻ എണ്ണ കാരണമായിരുന്നില്ലെന്ന് റിസർവ് ബാങ്ക് മുൻ ഗവർണറും സാമ്പത്തിക വിദഗ്ദനുമായ രഘുറാം രാജൻ. ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 50% താരിഫിന് റഷ്യൻ എണ്ണ ഇറക്കുമതി കാരണമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനുമായുള്ള സൈനിക വെടിനിർത്തലിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് നടത്തിയ പരാമർശങ്ങളും കേന്ദ്ര സർക്കാർ അത് കൈകാര്യം ചെയ്ത രീതിയുമാണ് ഇതിന് കാരണമായി രഘുറാം രാജൻ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

പകരംതീരുവ വിഷയത്തിൽ നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജൻ, സ്വന്തം നിലപാട് മയപ്പെടുത്തുകയായിരുന്നു. പാക്കിസ്ഥാന് 19% പകരംതീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ ചുമത്തിയത് 50 ശതമാനമാണ്. ഇത് മോദിയുടെ മുഖത്തിനു കിട്ടിയ അടിയാണെന്നും എവിടെ കൊട്ടിഘോഷിച്ച മോദിട്രംപ് ഫ്രണ്ട്ഷിപ്പെന്നും ഡോ. രാജൻ നേരത്തേ ചോദിച്ചിരുന്നു.

എന്നാൽ കഴിഞ്ഞദിവസം യുബിഎസ് സെന്റർ ഫോർ ഇക്കണോമിക് ഡയലോഗിൽ ഡോ. രാജൻ തന്റെ നിലപാട് മയപ്പെടുത്തി. ട്രംപ് ഇന്ത്യയ്ക്കുമേൽ തീരുവ ചുമത്തിയതിന് പിന്നിലെ യഥാർഥകാരണം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതല്ലെന്നും മറിച്ച് വ്യക്തികൾ തമ്മിലെ വിഷയമാണെന്നും ഡോ. രാജൻ പറഞ്ഞു. ഇന്ത്യപാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചതെന്ന് താനാണെന്ന് ട്രംപ് ഡസൻകണക്കിന് തവണ അവകാശപ്പെട്ടിരുന്നു.

ട്രംപ് പറഞ്ഞതിങ്ങനെ: ”7 വിമാനങ്ങൾ വെടിവച്ചിട്ടു. 8ാമത്തേതിന് നല്ല കേടുപറ്റി. ഫലത്തിൽ 8 വിമാനങ്ങൾ തകർന്നു. ഇതൊരു യുദ്ധമാണ്. നിങ്ങൾ യുദ്ധം നിർത്തുന്നില്ലെങ്കിൽ നിങ്ങളുമായി വ്യാപാര ഡീലിനില്ലെന്ന് ഞാൻ അവരോട് (ഇന്ത്യയോടും പാക്കിസ്ഥാനോടും) പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു ഇതും വ്യാപാരവുമായി ബന്ധമില്ലെന്ന് അവർ പറഞ്ഞു. ഞാൻ പറഞ്ഞു, അല്ല, ബന്ധമുണ്ട്. നിങ്ങൾ ആണവശക്തികളാണ്. നിങ്ങളുമായി വ്യാപാരത്തിന് ഞങ്ങളില്ല. തൊട്ടടുത്ത ദിവസം അവർ എന്നെ വിച്ചു പറഞ്ഞു നിർത്തി, യുദ്ധം നിർത്തി”.

ട്രംപിനെ വാദത്തെ പരസ്യമായി പിന്തുണച്ച പാക്കിസ്ഥാൻ, സംഘർഷം അവസാനിപ്പിച്ചതിന് ട്രംപിന് നന്ദി പറഞ്ഞത് ഓർക്കണമെന്ന് ഡോ. രാജൻ പറഞ്ഞു. എന്നാൽ, ഇന്ത്യ വിപരീത നിലപാട് സ്വീകരിച്ചത് ട്രംപിനെ ചൊടിപ്പിക്കുകയായിരുന്നു. ട്രംപ് കാരണമല്ല സംഘർഷം അവസാനിപ്പിച്ചതെന്നും പാക്കിസ്ഥാന്റെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് നേരിട്ട് വിളിച്ച് അഭ്യർഥിച്ചതു പ്രകാരമാണ് ഇന്ത്യ വെടിനിർത്തലിലേക്ക് കടന്നെന്നുമായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം. സൂറിച്ച് സർവകലാശാലയിൽ ഒരു ചടങ്ങിൽ സംസാരിക്കവേയാണ് രഘുറാം രാജന്റെ അവകാശവാദങ്ങൾ. ട്രംപിന്റെ വാദം അംഗീകരിച്ച് പാക്കിസ്ഥാൻ ‘ഒപ്പം നിന്നതുകൊണ്ട്’ അവർക്ക് താരിഫ് കുറച്ചെന്നും അദ്ദേഹം പറഞ്ഞു.

‘റഷ്യൻ എണ്ണ പ്രശ്‌നമായിരുന്നില്ല. വൈറ്റ് ഹൗസിലെ ഒരു വ്യക്തിത്വമായിരുന്നു പ്രധാന പ്രശ്‌നമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചതിന് ട്രംപ് ക്രെഡിറ്റ് നേടിയതിന് ശേഷം ഇന്ത്യ നടത്തിയ ചില പരാമർശങ്ങൾ കാരണമായി. പാക്കിസ്ഥാൻ ഇത് ശരിയായി ഉപയോഗിച്ചു. ട്രംപ് കാരണമാണ് ഇതെല്ലാം സംഭവിച്ചതെന്ന് അവർ പറഞ്ഞു.’ രഘുറാം രാജൻ പറഞ്ഞു. ട്രംപിന്റെ സാന്നിധ്യമില്ലാതെ തന്നെ ഇരു രാജ്യങ്ങളും തമ്മിൽ ഒരു കരാറിലെത്തിയിരുന്നതായി ഇന്ത്യ വാദിക്കാൻ ശ്രമിച്ചു. ഒരുപക്ഷേ സത്യം ഇതിനിടയിലായിരിക്കാം. എന്നാൽ, ഇന്ത്യക്ക് 50 ശതമാനം താരിഫും പാക്കിസ്ഥാന് 19 ശതമാനവും ലഭിച്ചുവെന്നതാണ് ഫലമെന്നും രഘുറാം രാജൻ പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് കാരണം താനാണെന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. തന്റെ ഇടപെടലാണ് യുദ്ധം അവസാനിപ്പിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പാക്കിസ്ഥാൻ ഇത് അംഗീകരിച്ചിണ്ടെങ്കിലും ഇന്ത്യ ഈ അവകാശവാദത്തെ പലപ്പോഴായി തള്ളിയിരുന്നു. പാക്കിസ്ഥാൻ സൈനിക ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ഇന്ത്യൻ പ്രതിനിധിയെ നേരിട്ടുള്ള ചർച്ചകൾക്ക് സമീപിച്ചതിനെത്തുടർന്നാണ് വെടിനിർത്തൽ ധാരണയിലെത്തിയതെന്നായിരുന്നു ഇന്ത്യയുടെ വാദം. ഇതിന് പിന്നാലെ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വഷളായിരുന്നു. യുെ്രെകനുമായി യുദ്ധത്തിലേർപ്പെട്ട റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഇന്ത്യക്കുമേൽ അധിക ചുങ്കം ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ, അധിക ചുങ്കം ഏർപ്പെടുത്തിയതിന്റെ യഥാർത്ഥ കാരണം റഷ്യൻ എണ്ണയല്ലെന്നാണ് രഘുറാം രാജൻ പറയുന്നത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...