അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ഇന്ത്യയിൽ ഒന്നരലക്ഷം കോടിയുടെ നിക്ഷേപത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്, ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപം

ന്യൂഡൽഹി: നിർമിത ബുദ്ധി വികസനത്തിനായി ഇന്ത്യയിൽ ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഏഷ്യയിൽ മൈക്രോസോഫ്റ്റ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇത്.

‘ഇന്ത്യയിൽ നിർമിത ബുദ്ധിക്കുള്ള അവസരങ്ങളെക്കുറിച്ചുള്ള സംഭാഷണത്തിന് പ്രധാനമന്ത്രിക്ക് നന്ദി. ഇന്ത്യയുടെ ഐഐ ഭാവിക്കുവേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങളും നൈപുണിയും കഴിവുകളും വികസിപ്പിക്കുന്നതിനായി 17.5 ബില്യൻ !ഡോളറിന്റെ നിക്ഷേപം മൈക്രോസോഫ്റ്റ് നടത്തും. ഏഷ്യയിൽ മൈക്രോസോഫ്റ്റ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്’–സത്യ നദെല്ല പറഞ്ഞു.

എഐയുടെ കാര്യത്തിൽ ലോകത്തിന് ഇന്ത്യയെക്കുറിച്ച് ശുഭപ്രതീക്ഷയാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘സത്യ നദെല്ലയുമായി വളരെ ഫലപ്രദമായ ചർച്ച നടത്തി. ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപം നടത്താൻ മൈക്രോസോഫ്റ്റ് ഇന്ത്യയെ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്. മെച്ചപ്പെട്ട ലോകത്തിനുവേണ്ടി എഐയുടെ ശക്തി ഉപയോഗപ്പെടുത്താൻ ഇന്ത്യയിലെ യുവാക്കൾ ഈ അവസരം വിനിയോഗിക്കണം’–പ്രധാനമന്ത്രി പറഞ്ഞു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...