അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

യു.എസ്. സോഷ്യൽ മീഡിയ പരിശോധന: എച്ച്-1ബി വിസ അപ്പോയിന്റ്‌മെന്റുകൾ കൂട്ടത്തോടെ മാറ്റിവച്ചു

വാഷിങ്ടൺ: അമേരിക്കൻ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പുതിയ സാമൂഹികമാധ്യമ പരിശോധനാ നയത്തെത്തുടർന്ന് ഇന്ത്യയിലെ നിരവധി എച്ച്1ബി വിസ അപേക്ഷകരുടെ വിസ അപ്പോയിന്റ്‌മെന്റുകൾ മാറ്റിവെച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ പുനഃക്രമീകരിച്ച തീയതികളിൽ മാത്രമേ ഹാജരാകാവൂ എന്നും ആദ്യം അപ്പോയിന്റ്‌മെന്റ് ലഭിച്ച തീയതിയിൽ വന്നാൽ എംബസിയിലോ കോൺസുലേറ്റിലോ പ്രവേശനം നിഷേധിക്കുമെന്നും ഇന്ത്യയിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹൈദരാബാദ്, ചെന്നൈ കോൺസുലേറ്റുകളിലുൾപ്പെടെ ഇത്തരത്തിൽ നിരവധി അപ്പോയിന്റ്‌മെന്റുകൾ റദ്ദാക്കിയിട്ടുണ്ട്. പല അപേക്ഷകരുടെയും ഡിസംബർ സ്ലോട്ടുകൾ മാർച്ച് 2026 ലേക്ക് മാറ്റി. ഡിസംബർ പകുതി മുതൽ അവസാനം വരെയുള്ള അഭിമുഖങ്ങൾ അടുത്ത വർഷം മാർച്ച് വരെ മാറ്റിവെക്കുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം പുനഃക്രമീകരിച്ചിരിക്കുന്നത് എത്ര വിസ അപ്പോയിന്റ്‌മെന്റുകളാണെന്നതിൽ വ്യക്തതയില്ല.

തൊഴിൽ വിസയായ എച്ച്1ബിക്ക് അപേക്ഷിക്കുന്നവരും എച്ച്4 വിസയ്ക്ക് അപേക്ഷിക്കുന്ന അവരുടെ ആശ്രിതരും സാമൂഹികമാധ്യമ അക്കൗണ്ടുകൾ ആർക്കും കാണാവുന്ന വിധത്തിൽ പരസ്യമാക്കണം (പബ്ലിക്) എന്ന പുതിയ യു.എസ്. സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിയമമാണ് ആശങ്കയ്ക്ക് കാരണം. ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നയം, ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഹൈസ്‌കിൽഡ് വിസ ഉടമകൾക്കിടയിൽ വലിയ ഉത്കണ്ഠ സൃഷ്ടിച്ചിട്ടുണ്ട്. സാധാരണ സംഭാഷണങ്ങൾ, രാഷ്ട്രീയ അഭിപ്രായങ്ങൾ അല്ലെങ്കിൽ റെസ്യൂമെയിലെ തെറ്റായ വിശദാംശങ്ങൾ പോലും കൂടുതൽ പരിശോധനയ്ക്ക് കാരണമായേക്കാം. കൂടുതൽ ഇന്ത്യൻ തൊഴിലാളികളുള്ള ടെക് കമ്പനികൾ സാമൂഹികമാധ്യമ പ്രൊഫൈലുകൾ ഓഡിറ്റ് ചെയ്യാനും രാഷ്ട്രീയ മീമുകൾ ഷെയർ ചെയ്യുന്നത് ഒഴിവാക്കാനും അപേക്ഷകളിൽ പ്രൊഫഷണൽ ഇമെയിലുകൾ ഉപയോഗിക്കാനും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാർഥികൾ, രാജ്യങ്ങൾ തമ്മിലുള്ള സാംസ്‌കാരികവിദ്യാഭ്യാസ വിനിമയത്തിന്റെ ഭാഗമായി യുഎസിലെത്തുന്നവർ എന്നിവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളുടെ അവലോകനം മുൻപേ നിർബന്ധമാക്കിയിരുന്നു. അത് എച്ച്1 ബി, എച്ച്4 എന്നിവയ്ക്കുകൂടി ബാധകമാക്കുകയാണ് ചെയ്തത്.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...