അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്‍ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 28 ന്

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന  ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 28 ന് വൈകിട്ട് 6 മണിക്ക് ഡെസ്പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നതാണ്.

ക്രിസ്മസ് ഗാനാലാപനം, സ്‌കിറ്റുകള്‍, നൃത്തം ഉള്‍പ്പെടെ നിരവധി കലാപരിപാടികളോടു കൂടി നടത്തപ്പെടുന്ന പരിപാടിയില്‍ ചിക്കാഗോ സി എസ് ഐ ക്രൈസ്റ്റ് ചര്‍ച്ച് വികാരി റെവ ജോ വര്‍ഗീസ് മലയില്‍ ക്രിസ്മസ് സന്ദേശം നല്‍കും. ഈ ആഘോഷ പരിപാടികളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

ഈ ആഘോഷ പരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രസിഡണ്ട് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കല്‍, ട്രെഷറര്‍ അച്ചന്‍കുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയില്‍, ജോയിന്റ് സെക്രട്ടറി സാറാ അനില്‍, ജോയിന്റ് ട്രെഷറര്‍ പ്രിന്‍സ് ഈപ്പന്‍, കോ ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് തോമസ്, കോ കോര്‍ഡിനേറ്റര്‍മാരായ ഷൈനി ഹരിദാസ്, കാല്‍വിന്‍ കവലക്കല്‍, മേഘ ചിറയില്‍ എന്നിവര്‍ അറിയിച്ചു.

Report ബിജു മുണ്ടയ്ക്കൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...