അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്‍ ബ്ലഡ് ഡൊണെഷന്‍ ക്യാമ്പ് വിജയകരമായി

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബെല്‍വുഡ് സിറോ മലബാര്‍ ഹാളില്‍ വെച്ച് നടത്തപ്പെട്ട രക്തദാന ക്യാമ്പ് വിജയകരമായി നടത്തപ്പെട്ടു. ഡിസംബര്‍ 7 ഞായറാഴ്ച രാവിലെ 8 മണി മുതല്‍ എസ് എം സി സി യുടെയും അമേരിക്കന്‍ റെഡ് ക്രോസ്സിന്റെയും സംയുക്ത സഹകരണത്തോടെ നടത്തപ്പെട്ട ക്യാമ്പില്‍ നിരവധി ആളുകള്‍ പങ്കെടുത്ത് രക്തം ദാനം ചെയ്തു.

ചിക്കാഗോ മലയാളി അസോസിയേഷന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നടത്തപ്പെട്ട ഈ ക്യാമ്പ് വിജയകരമായി നടന്നത്, ഇത്തരം പരിപാടികള്‍ തുടര്‍ന്നും നടത്തുവാന്‍ തങ്ങള്‍ക്ക് പ്രചോദനമാണെന്ന് പ്രസിഡന്റ് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കല്‍, ട്രെഷറര്‍ അച്ചന്‍കുഞ്ഞ് മാത്യു, ക്യാമ്പിന്റെ കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച വൈസ് പ്രസിഡന്റ് ലൂക്ക് ചിറയില്‍, പ്രിന്‍സ് ഈപ്പന്‍ എന്നിവര്‍ അറിയിച്ചു.


ക്യാമ്പ് വിജയകരമായി നടത്തുവാന്‍ സഹായിച്ച എസ് എം സി സി യോടും ക്യാമ്പിന് നേതൃത്വം നല്‍കിയ അമേരിക്കന്‍ റെഡ് ക്രോസ്സിനോടും ഇടവകയുടെ ചുമതലക്കാരോടും കോ ഓര്‍ഡിനേറ്റര്‍ ലൂക്ക് ചിറയില്‍ നന്ദി രേഖപ്പെടുത്തി.

Report ബിജു മുണ്ടയ്ക്കൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...