അമേരിക്കൻ വാർത്ത

മിഷിഗൺ റിപ്പബ്ലിക്കൻ കോ-ചെയറായി ഇന്ത്യൻ അമേരിക്കൻ സണ്ണി റെഡ്ഢിയെ തിരഞ്ഞെടുത്തു

മിഷിഗൺ: ഇന്ത്യൻ അമേരിക്കൻ സംരംഭകനും സാമൂഹ്യ നേതാവുമായ സണ്ണി റെഡ്ഢിയെ മിഷിഗൺ റിപ്പബ്ലിക്കൻ പാർട്ടി കോ-ചെയർ ആയി എതിരില്ലാതെ തിരഞ്ഞെടുത്തു.

മിഷിഗൺ റിപ്പബ്ലിക്കൻ ചെയർമാൻ ജിം രുൺസ്റ്റഡ് ആണ് റെഡ്ഢിയെ നിർദേശിച്ചത്. ആ സ്ഥാനത്തേക്ക് ആരു വരണമെന്നു താൻ ദീർഘമായി ആലോചിച്ചെന്നു അദ്ദേഹം പറഞ്ഞു. “സണ്ണിയെക്കാൾ കഠിനാധ്വാനിയായ മറ്റൊരാളെ സത്യത്തിൽ ഞാൻ കണ്ടിട്ടില്ല. മിഷിൻഗന്റെ ഓരോ ഭാഗത്തെയും അദ്ദേഹം കരുതലോടെയാണ് കാണുന്നത്.”

മിഷിഗൺ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ ഏറ്റവും ജനപ്രീതിയുള്ള ആളാണ് റെഡ്ഢിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെഡ്ഢിയുടെ നോമിനേഷൻ ഉടൻ അംഗീകരിക്കപ്പെട്ടു. മിഷിഗൻറെ ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പു വർഷമാണ് വരുന്നതെന്നും കഠിനാധ്വാനം വേണമെന്നും   റെഡ്ഢി  പറഞ്ഞു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...