ചരമം

പുത്തൻപുരയിൽ ജോൺ വർഗീസ് ഡാളസ്സിൽ അന്തരിച്ചു

ഡാളസ്സ്: പത്തനാപുരം പിടവൂർ പുത്തൻപുരയിൽ ആലുംമൂട്ടിൽ ജോൺ വർഗീസ് (79) ഡാളസ്സിൽ അന്തരിച്ചു. പത്തനംതിട്ട തുവയൂർ മാവുവിള കുടുംബാംഗം റാഹേലുകുട്ടി വർഗീസാണ് ഭാര്യ. മക്കൾ: ഹെഫ്‌സി ജോൺ, ജിപ്‌സൺ വർഗീസ്, ജെയ്‌സൺ വർഗീസ്. (എല്ലാവരും യു.എസ്.എ)

മരുമക്കൾ: പാസ്റ്റർ ജെയ് ജോൺ, ജീന ജോസഫ്, റീന സ്റ്റീഫൻ. (എല്ലാവരും യു.എസ്.എ)

സംസ്ക്കാര ശുശ്രൂഷകൾ 12, 13 തീയതികളിൽ ഡാളസ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ചുമതലയിൽ നടത്തപ്പെടും. 12 വെള്ളിയാഴ്ച വൈകുന്നേരം 6:30 ന് പൊതു ദർശനവും 13 ശനിയാഴ്ച രാവിലെ 9 ന് സംസ്ക്കാര ശുശ്രുഷയും ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ വെച്ച് നടത്തപ്പെടും (940 ബാർൺസ് ബ്രിഡ്ജ് റോഡ്, മെസ്ക്വിറ്റ്, ടെക്സസ് 75150). സംസ്ക്കാരം 13 ശനിയാഴ്ച ഉച്ചയ്ക്ക് 12:30 ന് ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം & മെമ്മോറിയൽ ഗാർഡൻസിൽ. (500 യുഎസ് ഹൈവേ 80, സണ്ണിവെയ്ൽ, ടെക്സസ് 75182)

Report : നിബു വെള്ളവന്താനം

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....