അമേരിക്കൻ വാർത്ത

ഹരി ശിവരാമൻ മന്ത്ര യുടെ ട്രസ്റ്റി ബോർഡ് ചെയർമാൻ

മന്ത്ര യുടെ ട്രസ്റ്റി ബോർഡ് ചെയർമാൻ ആയി ഹ്യുസ്റ്റണിൽ നിന്നുള്ള ഹരി ശിവരാമനെ തിരഞ്ഞെടുത്തു. നവംബർ മാസം 22ന് ന്യൂയോർക്കിൽ ഹാൻഡ് ഓവർ മീറ്റിങ്ങിന്റെ ഭാഗമായിനടന്ന  ട്ര സ്റ്റീ ബോർഡ് മീറ്റിങ്ങിലാണ് അദ്ദേഹത്തെ ട്രസ്റ്റ് ബോർഡ് ചെയർമാൻ ആയിട്ട് തിരഞ്ഞെടുത്തത്.

നിസ്വാർത്ഥമായ സമാജ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഒരു വലിയ അളവോളം വിജയിക്കുകയും കർമ്മ മണ്ഡലത്തിൽ ഏവരുടെയും സമ്മതി  നേടുകയും ചെയ്തിട്ടുള്ള  മന്ത്രയുടെ പ്രഥമ പ്രസിഡണ്ട് കൂടിയായിരുന്ന   ഹരി ശിവരാമനു ഉചിതമായ സ്ഥാനം ആണെന്ന്  മന്ത്രയുടെ ട്രസ്റ്റീ ബോർഡ് ,എക്സിക്യൂട്ടീവ് അംഗങ്ങൾ വിലയിരുത്തി .

പതിറ്റാണ്ടുകളുടെ സംഘടനാ പ്രവർത്തന പാരമ്പര്യം കൈ മുതൽ ആയുള്ള  ഹരി ശിവരാമൻ , കേരളത്തിൽ  ബാല ഗോകുലത്തിൽ തുടങ്ങിയ സംഘടനാ പാടവം രാഷ്ട്രീയ സ്വയംസേവ സംഘം, അഖിലഭാരതി വിദ്യാർത്ഥി പരിഷത്ത്, എന്നിങ്ങനെയുള്ള സംഘടന പ്രവർത്തനത്തിലൂടെ  അമേരിക്കയിലെ ദേശീയ ഹൈന്ദവ സംഘടനയുടെ തലപ്പത്തു വരെ എത്തി നിൽക്കുന്നു . 
നീണ്ട അനുഭവ പരിചയത്തിന്റെ മികവിൽ മന്ത്രയിലൂടെ ഹൈന്ദവ സമൂഹത്തിനു  പുതിയ ദിശാബോധം നൽകാൻ ചെറുപ്പത്തിന്റെ ഊർജം കൈമുതൽ ആയുള്ള ഹരിക്കു സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.  20 വർഷമായി ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം എന്ന ചരിത്ര നിയോഗം സാധ്യമാക്കിയ  ഹ്യുസ്റ്റണിലെ കെ എച് എസിൽ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു വരുന്നു .2023 എൽ  ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം പ്രസിഡൻ്റ് ആയിരുന്നു.20 വർഷം അമേരിക്കയിലെ   ദേശിയ ഹൈന്ദവ സംഘടനാ തലത്തിലും വിവിധ സ്ഥാനങ്ങളിൽ  അദ്ദേഹം പ്രവർത്തിച്ചു .

ഹൈന്ദവ പുരാണ  ഗ്രന്ഥങ്ങളിൽ   വിശിഷ്യാ നാരായണീയം, ഭാഗവതം , രാമായണം എന്നീ പുണ്യ  ഗ്രന്ഥങ്ങളിൽ  ഉള്ള പാണ്ഡിത്യം യുവതലമുറയ്ക്ക് ഒരു മാതൃകയാണ്.വർഷങ്ങളായി ഹൂസ്റ്റണിൽ  നാരായണീയ സത്സംഗ എന്നുള്ള കൂട്ടായ്മ വഴി നാരായണത്തിന്റെയും ഭാഗവതത്തിന്റെയും ആശയം പ്രചരണം നടത്തിവരുന്നു. അമേരിക്കയിലെ മലയാളി ഹൈന്ദവ കുടുംബങ്ങളിൽ ഭക്തിയും അനുഷ്ഠാനവും ആചാരവും വളർത്തുവാൻ ഉതകുന്ന രീതിയിലുള്ള കാര്യക്രമങ്ങളും പരിപാടികളും ഹൂസ്റ്റണിൽ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിനോട് അനുബന്ധിച്ചും അല്ലാതെയും അദ്ദേഹം നടത്തിവരുന്നു. ശ്രീ ഗുരുവായൂരപ്പൻ അമ്പലത്തിലെ മലയാളം ആൻഡ് റിലീജിയസ് സ്കൂളിൻറെ  പ്രിൻസിപ്പൽ കൂടിയാണ് ഹരി ശിവരാമൻ.

ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹ ആശീർവാദങ്ങളോടെ ഹൈന്ദവ സമൂഹത്തെ യഥാർത്ഥ സനാതന ധർമ്മ വഴികളിലേക്കും ആത്മീയ മൂല്യങ്ങളിലേക്കും  നയിക്കാൻ പരിശ്രമിക്കുമെന്നു  അദ്ദേഹം അറിയിച്ചു
ധാർമിക മൂല്യങ്ങളുടെ അടിത്തറയിൽ സംഘടനയുടെ ഭാവിയെ സുസ്ഥിരമാക്കുന്നതിനായി മന്ത്രയുടെ ആത്മീയ മുഖമായി പ്രവർത്തിക്കാൻ ഹരി ശിവരാമന് കഴിയും എന്ന ആത്മവിശ്വാസം പ്രസിഡണ്ട് കൃഷ്ണരാജ് മോഹനൻ പങ്കുവെച്ചു.

Report രഞ്ജിത് ചന്ദ്രശേഖർ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...