അമേരിക്കൻ വാർത്തശാസ്ത്രീയം

ചിന്തകൾക്കപ്പുറം ഈ എ ഐ; ഗൂഗിളിൻ്റെ പുതിയ ‘ജെമനൈ 3 ഡീപ് തിങ്ക്’ മോഡൽ

ന്യൂഡൽഹി: നിർമിത ബുദ്ധി (എ ഐ) രംഗത്തെ മത്സരം കടുപ്പിക്കുന്നതിൻ്റെ ഭാഗമായി ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയ റീസണിങ് മോഡലായ ‘ജെമനൈ 3 ഡീപ് തിങ്ക്’ (Gemini 3 Deep Think) പുറത്തിറക്കി. ഓപ്പൺ എ ഐ പോലുള്ള എതിരാളികൾക്ക് മുന്നിൽ ആദ്യഘട്ടത്തിൽ പിന്നോട്ട് പോയെങ്കിലും, എ ഐ മേഖലയിലും ഒന്നാമനാകാനുള്ള ഗൂഗിളിൻ്റെ ശക്തമായ നീക്കമാണിത്.

ആഴത്തിലുള്ള അനലിറ്റിക്കൽ, മൾട്ടി-സ്റ്റെപ്പ് റീസണിങ് ജോലികൾ കൂടുതൽ കൃത്യതയോടെ നിർവഹിക്കാൻ സാധിക്കുന്ന മോഡലാണിതെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. അതിവൈദഗ്ധ്യമുള്ള മനുഷ്യർ നിർവഹിക്കുന്ന ജോലികൾ ഇനി ജെമനൈ 3 ഡീപ് തിങ്ക് ചെയ്യുമെന്നാണ് കമ്പനിയുടെ വാദം.

ജെമനൈ 3 ഡീപ് തിങ്കിൻ്റെ പ്രത്യേകതകൾ

ഒരേസമയം നിരവധി റീസണിങ് ജോലികൾ സമാന്തരമായി ചെയ്യാനും, ഉത്തരത്തിൻ്റെ ഒന്നിലധികം സാധ്യതകൾ നൽകാനും ഡീപ് തിങ്കിന് കഴിയും.

  • മികച്ച പ്രകടനം: നിലവിലെ എ ഐ റീസണിങ് മോഡലുകളെക്കാൾ പ്രകടനത്തിൻ്റെ കാര്യത്തിൽ ഡീപ് തിങ്ക് മുന്നിട്ട് നിൽക്കുമെന്നാണ് ടെക് വൃത്തങ്ങൾ പറയുന്നത്.
  • യഥാർഥ ലോക ടാസ്കുകൾ: ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും മികച്ച റീസണിങ് സിസ്റ്റമാണിത്. ചാറ്റ് അടിസ്ഥാനത്തിലുള്ള നിലവിലെ എ ഐ മോഡലുകൾക്ക് പകരം, യഥാർഥ ലോകത്തെ ശാസ്ത്രീയ-വിശകലന ടാസ്‌കുകൾ ഇത് പരിഹരിക്കും.
  • ഉപയോഗരീതി: വലിയ തുക അടയ്ക്കുന്ന സബ്‌സ്‌ക്രൈബർമാർക്ക് ജെമനൈ ആപ്പിലെ പ്രോംപ്റ്റ് ബാറിൽനിന്ന് ‘Deep Think’ മോഡ് തിരഞ്ഞെടുത്ത്, മോഡലായി Gemini 3 Pro സെലക്ട് ചെയ്താൽ ഈ ഫീച്ചർ ഉപയോഗിക്കാം.
  • ഫലം: ലളിതമായ ചോദ്യങ്ങൾ മുതൽ അതിസാങ്കേതിക പ്രശ്നങ്ങൾക്ക് വരെ കൂടുതൽ ആഴത്തിൽ ചിന്തിച്ചുള്ള മറുപടികൾ ഇതിൽനിന്ന് ലഭിക്കും. ഈ മോഡ് എല്ലാ ഉപകരണങ്ങളിലും തടസ്സമില്ലാതെ പ്രവർത്തിക്കും.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...