ചരമം

അബ്രഹാം തങ്കച്ചൻ ഡാളസിൽ അന്തരിച്ചു

ഗാർലാൻഡ് (ഡാളസ് ): കണ്ടംകുളത്തു  അബ്രഹാം തങ്കച്ചൻ (74)ഡാളസിൽ അന്തരിച്ചു. പരേതരായ കണ്ടാംകുളത്ത് കോശി അബ്രഹാം, ഏല്യാമ്മ  അബ്രഹാം എന്നിവരുടെ മകനാണ് . പ്ലാനോ സീയോൻ മാർത്തോമാ ഇടവകാംഗവും റവ റോയ് എ തോമസിന്റെ (വൈലി, ഡാളസ്) പിതൃ സഹോരദരനുമാണ്  പരേതൻ.

ഭാര്യ :തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലിങ്ങാട്ടിൽ തങ്കമ്മ.
മകൻ: ഡോ. എബി എബ്രഹാം, മരുമകൾ സൂസൻ എബ്രഹാം, പേരക്കുട്ടി ഈഥൻ എബ്രഹാം.

സഹോദരങ്ങൾ :ഡോ. കെ.എ. കോശി, ഡോ. കെ.എ. വർഗ്ഗീസ്, കെ.എ. ബെഞ്ചമിൻ, പ്രൊഫ. ജോൺ കെ. അബ്രഹാം,പരേതനായ കെ.എ.തോമസ് ,സഹോദരിമാരായ കുഞ്ഞമ്മ ജോൺ, മാരിയമ്മ ബേബി, അന്നമ്മ നൈനാൻ, സൂസമ്മ വർഗ്ഗീസ് (യു.എസ്.എ).

ഗ്രാൻഡ് പ്രേരിയിലെ മാർത്തോമാ സഭയുടെ ആരംഭം മുതൽ പ്ലാനോ സീയോൻ മാർത്തോമാ പള്ളിയുടെ രൂപീകരണം വരെ തങ്കച്ചൻ സഭയുടെ ഒരു തൂണായിരുന്നു. വൈസ് പ്രസിഡൻ്റ്, മലയാളി ലേ ലീഡർ, ഏരിയാ പ്രെയർ ഗ്രൂപ്പ് ലീഡർ, ഇടവക മിഷൻ, സീയോൻ സ്റ്റാർസ് എന്നിവയുടെ നേതൃസ്ഥാനങ്ങളിലും അദ്ദേഹം വിശ്വസ്തമായി സേവനം ചെയ്തു.

പൊതുദർശനം
വെള്ളിയാഴ്ച, ഡിസംബർ 5 @ വൈകുന്നേരം 6:00 മണിക്ക്
സ്ഥലം :സീയോൻ മാർത്തോമാ പള്ളി (Sehion Mar Thoma Church)
3760 14th St., Plano, TX 75074

സംസ്കാര ശുശ്രൂഷ
ശനിയാഴ്ച, ഡിസംബർ 6 @ രാവിലെ 9:00 മണിക്ക്
സ്ഥലം :സീയോൻ മാർത്തോമാ പള്ളി (Sehion Mar Thoma Church)

സംസ്കാരം:

റോളിംഗ് ഓക്‌സ് ഫ്യൂണറൽ ഹോം (Rolling Oaks Funeral Home)
400 Freeport Pkwy., Coppell, TX 75019


Links for livestream

Wake:
https://www.youtube.com/live/_grQpiEj4hg? si=r3JYhU-4_c39Jr8Q

Funeral:
https://www.youtube.com/live/pyV8vBX-Bnw?si=PE-GqS6wtuVWPb7h

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....