കൗതുകങ്ങൾ

‘കരിങ്കണ്ണാ അങ്ങോട്ട് നോക്കിക്കോ’; പാടത്തിന് കണ്ണേറു തട്ടാതിരിക്കാൻ സണ്ണി ലിയോണിൻ്റെ പോസ്റ്റർ

ബംഗളൂരു: പരുത്തിപ്പാടത്തിൽ കണ്ണേറ് തട്ടാതിരിക്കാൻ നടി സണ്ണി ലിയോണിൻ്റെ വലിയ പോസ്റ്റർ സ്ഥാപിച്ച് കർണാടകയിലെ കർഷകൻ. കർണാടകയിലെ യാദ്ഗിർ മൂദന്നൂരിലാണ് ഈ കൗതുകകരമായ സംഭവം നടന്നത്. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിളവെടുക്കാൻ പാകമായി കിടക്കുന്ന പരുത്തിപ്പാടങ്ങളിൽ കണ്ണേറ് തട്ടാതിരിക്കാൻ കരിങ്കോലം വെക്കുന്ന പരമ്പരാഗത രീതിക്ക് പകരമാണ് കർഷകൻ നടി സണ്ണി ലിയോണിൻ്റെ ചിത്രം ഉപയോഗിച്ചത്.

“ഇത്തവണ മികച്ച വിളവുണ്ട്. അതിന് കണ്ണേറ് കിട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പാടത്തിനടുത്ത് കൂടെ ആളുകൾ പോകുമ്പോൾ അവർ ആദ്യം നോക്കുന്നത് സണ്ണി ലിയോണിനെയായിരിക്കും,” കർഷകൻ പറഞ്ഞു.

സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. കർഷകൻ്റെ പ്രവൃത്തിയെ പിന്തുണയ്ക്കുന്നവരും, ഇത് നടിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അഭിപ്രായപ്പെടുന്നവരും രംഗത്തുണ്ട്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...