അമേരിക്കൻ വാർത്ത

ഈ പാൽ വാങ്ങിയിട്ടുണ്ടെങ്കിൽ ഉപയോഗിക്കരുത്: വലിച്ചെറിയുകയോ തിരികെ നൽകി പണം വാങ്ങുകയോ ചെയ്യണമെന്ന് കമ്പനി

ഇലിനോയ്: ഇലിനോയ്, വിസ്‌കോൻസെൻ എന്നിവിടങ്ങളിലെ വുഡ്മാൻസ് മാർക്കറ്റുകളിൽ വിറ്റഴിച്ച പ്രേരി ഫാംസ് (Prairie Farms) കമ്പനിയുടെ ഫാറ്റ് ഫ്രീ പാൽ ഗാലനുകൾ തിരിച്ചുവിളിക്കാൻ ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഉത്തരവിട്ടു. ഈ പാലിൽ ഫൂഡ്-ഗ്രേഡ് ക്ലീനിങ് ഏജന്റുകൾ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്നും ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നും കമ്പനി അറിയിച്ചു. ഏകദേശം 320 ഗാലൻ പാൽ വിറ്റഴിഞ്ഞിട്ടുണ്ട്. മലിനീകരണം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് കമ്പനി  അറിയിച്ചു.

തിരിച്ചുവിളിച്ച പാൽ ഗാലനുകൾ തിരിച്ചറിയാനുള്ള വിവരങ്ങൾ താഴെക്കൊടുക്കുന്നു: കോഡ് തീയതി (Code date): DEC08, പ്ലാന്റ് കോഡ് (Plant code): PLT19-145, സമയം (Timestamp): 17:51–21:23, യുപിസി (UPC): 7273023117. ഈ വിവരങ്ങളുള്ള പാൽ വാങ്ങിയിട്ടുണ്ടെങ്കിൽ ഒരിക്കലും ഉപയോഗിക്കരുത്. ഉടൻ തന്നെ അത് വലിച്ചെറിയുകയോ അല്ലെങ്കിൽ വിറ്റ കടയിൽ തിരികെ നൽകി പണം വാങ്ങുകയോ ചെയ്യണമെന്നാണ് കമ്പനി നിർദ്ദേശിച്ചിരിക്കുന്നത്. 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...