അന്താരാഷ്ട്ര വാർത്ത

പാക് കേന്ദ്രത്തിലേക്ക് വനിതാ ചാവേറിനെ ഇറക്കി ബലൂച് ലിബറേഷൻ ഫ്രണ്ട്

ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ അർദ്ധസെെനിക വിഭാഗമായ ഫ്രോണ്ടിയർ കോർപ്‌സിന്റെ തഗായിലെ കേന്ദ്രത്തിൽ ചാവേർ ആക്രമണം നടത്താൻ വനിതയെ അയച്ചുവെന്ന് ബലൂച് ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്). ബലൂചിസ്ഥാനിലെ ചഗായിയിൽ പ്രവർത്തിക്കുന്ന ഫ്രോണ്ടിയർ കോർപ്‌സിന്റെ ഈ കേന്ദ്രത്തിലാണ് ചെെനയുടെ ചെമ്പ്, സ്വർണ ഖനന പദ്ധതിയുടെ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

ഞായറാഴ്ച വെെകുന്നേരം നടന്ന ആക്രമണത്തിൽ ആറ് പാക് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പാക് അധികൃതർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ചാവേറായ യുവതിയുടെ പേരും ഫോട്ടോയും ബിൽഎൽഎഫ് പുറത്തുവിട്ടിട്ടുണ്ട്. സറീന റാഫിക് (ട്രാങ് മാഹൂ) എന്ന യുവതിയാണ് ചാവേറായത്. ആദ്യമായാണ് ബിഎൽഎഫ് ഒരു യുവതിയെ ചാവേറാക്കുന്നത്.

ചെെനീസ്, കനേഡിയൻ കമ്പനികളാണ് ഇവിടെ പ്രവർത്തിക്കുന്നത്. സെെൻദാക്, റെകോ ദിഖ് പ്രോജക്ടുകളാണ് ഇവിടെ നടത്തപ്പെടുന്നത്. ബിഎൽഎഫിന്റെ ‘ചാവേർ’ യൂണിറ്റ് ആയ സാഡോ ഓപ്പറേഷണൽ ബറ്റാലിയൻ (എസ്ഒബി) ആണ് ആക്രമണം നടത്തിയതെന്ന് വക്താവ് ഗ്വാഹ്റാം ബലൂച് അറിയിച്ചു.

അതേസമയം, നവംബർ 28,29 തീയതികളിൽ വിവിധയിടങ്ങളിലായി നടത്തിയ 29 ആക്രമണങ്ങളിൽ ആകെ 27 പാക് സെെനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നെന്നും ബലൂച് ലിബറേഷൻ ആർമി ( ബിഎൽഎ) അവകാശപ്പെടുന്നു. ആയുധങ്ങൾ പിടിച്ചെടുത്തെന്നും ബിഎൽഎ പറഞ്ഞു. ഗ്വാദറിലെ പാസ്നി പ്രദേശത്തുള്ള പാകിസ്ഥാൻ സെെന്യത്തിന്റെ കോസ്റ്റ് ഗാർഡ് ക്യാമ്പിൽ ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തുകയും വാഹനങ്ങളിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തതായും ബിഎൽഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവം: പൈലറ്റിനെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കി

ന്യൂഡൽഹി: എയർ ഇന്ത്യവിമാനം സഞ്ചരിച്ചിരുന്ന ഉയരത്തിൽനിന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ് ലഹരി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...