ചരമം

കേശവൻ ശിവരാജൻ മെരിലാൻഡിൽ അന്തരിച്ചു

ബെൽറ്റ്‌സ്‌വിൽ,  മേരിലാൻഡ്: ഇന്ത്യൻ വിദേശകാര്യ സർവീസിൽ ഉദ്യോഗസ്ഥനായിരുന്ന  കേശവൻ ശിവരാജൻ (95) മെരിലാൻഡിൽ  അന്തരിച്ചു.

പത്തനംതിട്ടയിലെ ഇലന്തൂരിൽ പരേതനായ ആർ. കേശവന്റെയും നാരായണി അമ്മയുടെയും പുത്രനാണ്.  ഇന്ത്യൻ വിദേശകാര്യ സർവീസിൽ (വിദേശകാര്യ മന്ത്രാലയം) പ്രവർത്തിച്ച  അദ്ദേഹം കിഴക്കൻ പാകിസ്ഥാൻ (ബംഗ്ലാദേശ്), സിലോൺ (ശ്രീലങ്ക), ബർമ്മ (മ്യാൻമർ) എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. ഒടുവിൽ യു.എസിലെത്തി. 1977 ൽ   സർവീസിൽ നിന്ന് റിട്ടയർ ചെയ്യുകയും  കുടുംബത്തോടൊപ്പം യു.എസിൽ സ്ഥിരതാമസമാക്കുകയും  ചെയ്തു. 

സഹോദരങ്ങളായ ചന്ദ്രമതി, ലീലാഭായ്, നടരാജൻ, ലളിതഭായ്, രത്‌നവല്ലി എന്നിവർ  നേരത്തെ മരണമടഞ്ഞു. സഹോദരൻ  ത്യാഗരാജൻ മാത്രമാണ് ജീവിച്ചിരിക്കുന്നത്

ഭാര്യ മധുരം.  മക്കൾ:  ലേഖ, രാജേഷ്. മരുമകൻ ജോൺ.  മുൻ മരുമകൾ ഡെസ്മ  നേരത്തെ അന്തരിച്ചു  
പേരക്കുട്ടികൾ:  ഡില്ലൺ, അർജുൻ, പൂജ

ശവസംസ്കാര വിവരങ്ങൾ:

ഡിസംബർ 6, ശനി രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ: ഹൈൻസ്-റിനാൾഡി ഫ്യൂണറൽ ഹോം, 11800 ന്യൂ ഹാംഷെയർ അവന്യൂ, സിൽവർ സ്പ്രിംഗ്, എംഡി 20904
301-622-2290

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമം

ഒഹായോ സർവകലാശാലയിൽ പഠിച്ചിരുന്ന ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു

കൊളംബസ് (ഒഹായോ): ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽ പഠിച്ചിരുന്ന 21-കാരനായ വിദ്യാർത്ഥി സരോഷ് ഷേത്ത് (Sarosh Sheth) മദ്യലഹരിയിലായിരുന്നുവെന്ന്...

ചരമം

ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു

ടൊറന്റോ: ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു. 86 വയസായിരുന്നു. ജൂലൈ 22-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സ്വന്തം...

ചരമം

ടെക്‌സാസിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു

ഡാളസ് (ഹീത്ത്): ഡാളസ് പ്ലാനോയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് (66) മരണപ്പെട്ടു....

ചരമം

മറിയാമ്മ ജോസഫ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്:  മാന്നാനം എടെന്തറത്ത്  കുടുംബാംഗവുമായ പരേതനായ  ടി.എം. ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ   മറിയാമ്മ ജോസഫ്...