കേരള വാർത്തകൗതുകങ്ങൾ

6000 കിലോമീറ്റർ നിറുത്താതെ പറക്കും, വടക്കേ അമേരിക്കയിൽ കാണുന്ന പക്ഷി കേരളത്തിൽ; വരവിന് പിന്നിൽ ഒരു കാരണമുണ്ട്

പാലക്കാട്: വടക്കേ അമേരിക്കയിലെ തണുത്തുറഞ്ഞ മേഖലകളിലും യൂറേഷ്യൻ ഭൂഖണ്ഡത്തിലും കടലോരത്ത് കണ്ടുവരുന്ന അപൂർവ ഇനത്തിൽപെട്ട ദേശാടന പറവയായ ‘പമ്പരക്കാട’യെ (റെഡ് നെക്ഡ് ഫലറോപ്) പാലക്കാട് ജില്ലയിൽ ആദ്യമായി കണ്ടെത്തി. പക്ഷി നിരീക്ഷകനായ നോവൽ കുമാറാണ് മരുതറോഡ് പഞ്ചായത്തിലെ പടലിക്കാട് പാടശേഖരത്തിൽ നിന്നു പമ്പരക്കാടയെ കണ്ടെത്തിയത്.

പാലക്കാട് നാച്വറൽ ഹിസ്റ്ററി സൊസൈറ്റി അംഗങ്ങൾ ആയ രവി കാവുങ്ങൽ, വിവേക് സുധാകരൻ എന്നിവരും പക്ഷി നിരീക്ഷകസംഘത്തിൽ ഉണ്ടായിരുന്നു. പക്ഷികളെക്കുറിച്ച് ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കുന്ന ഇ-ബേഡ് പ്ലാറ്റ്‌ഫോമിലെ കണക്കനുസരിച്ച് ജില്ലയിൽ കണ്ടെത്തുന്ന 422–ാം പക്ഷി ഇനമാണ് പമ്പരക്കാട.

കടൽ തീരത്തു നിന്നുമാറി ഉൾനാടുകളിൽ അപൂർവമായി മാത്രമേ ഇവയെ കാണാറുള്ളൂ. 2023ൽ കോയമ്പത്തൂർ ഭാഗത്തും ഇവയെ കണ്ടെത്തിയിരുന്നു. പ്രത്യേക കാലാവസ്ഥയും മഴയുമാവാം ഇവിടേക്കെത്താൻ കാരണമായതെന്നും പക്ഷി നിരീക്ഷകസംഘം പറഞ്ഞു. പാലക്കാട്ടെ ഉൾനാടൻ പാടശേഖരങ്ങളുടെ ജൈവവൈവിധ്യ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ കണ്ടെത്തൽ. ആറായിരം കിലോമീറ്റർ നിറുത്താതെ പറക്കാൻ കഴിവുള്ളവയാണു പമ്പരക്കാട പക്ഷികൾ. വെള്ളത്തിൽ ദിവസങ്ങളോളം വിശ്രമിക്കാനും ഇവയ്ക്കു കഴിയും. വെള്ളത്തിൽ പമ്പരം പോലെ ദീർഘമായി കറങ്ങി ചെറുമത്സ്യങ്ങളെയും സൂക്ഷ്മ ജീവികളെയും ജലോപരിതലത്തിൽ വച്ചാണ് ഇവ ഭക്ഷണമാക്കുന്നത്.

പമ്പരം പോലെ കറങ്ങുന്നതിനാലാണ് ഇവയ്ക്കു പമ്പരക്കാട എന്നു പേരു വന്നത്. വടക്കേ അമേരിക്കയിലും ആർട്ടിക്, യൂറേഷ്യൻ മേഖലയിലും ഇവ പ്രജനനം നടത്തുന്നു. ശൈത്യകാലത്ത് ഉഷ്‌മേഖലാ സമുദ്രങ്ങളിലാണ് ഇവ കഴിയുന്നത്. ഈ യാത്രയിലാണ് അപൂർവമായി കേരളത്തിന്റെ തീരത്തെത്തുന്നത്. യുറേഷ്യയിൽ നിന്ന് അറേബ്യൻ സമുദ്രത്തിലേക്കു പറന്നാണ് ഇവയുടെ ദേശാടനം. ശരാശരി 18 സെന്റിമീറ്ററോളം നീളം വരുന്ന ഇവയുടെ പെൺപക്ഷികൾക്കാണ് ആൺപക്ഷികളെക്കാൾ സൗന്ദര്യമെന്നതും പമ്പരക്കാടകളുടെ പ്രത്യേകതയാണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

ആനുകാലികംകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

കോക്രോച്ച് പാർട്ടിയുടെ സമരം: നിരീക്ഷണത്തിന് മെറ്റാ ഗ്ലാസുമായി ഡൽഹി പോലീസ് 

നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യതലസ്ഥാനത്ത് യുവാക്കളുടെ പ്രതിഷേധ സമരം നിരീക്ഷിക്കാൻ ഡൽഹി പോലീസ് മെറ്റ ഗ്ലാസും...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

രാജ്യാന്തര പശ്ചാത്തലത്തിൽ വികസിക്കുന്ന നിഗൂഢത; ജയസൂര്യ ചിത്രം ‘മായൻ’ ചിത്രീകരണം റഷ്യയിൽ തുടങ്ങി

മലയാള ചലച്ചിത്ര ലോകത്ത് വേറിട്ട പ്രമേയങ്ങൾ കൊണ്ടും ആഖ്യാനശൈലി കൊണ്ടും ശ്രദ്ധേയമാകുന്ന പ്രോജക്റ്റുകൾക്കിടയിലേക്ക്, സിനിമാപ്രേമികളും സിനിമാ...

കേരള വാർത്തപ്രധാന വാർത്തസിനിമ

സൈജു കുറുപ്പും അജു വർഗീസും മുഖ്യവേഷങ്ങളിൽ, ‘ലർക്ക്’ ജൂലൈ 24-ന്

കേരളാ ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ലർക്ക്’ ജൂലൈ 24-ന് തിയേറ്ററുകളിലെത്തുന്നു....