കൗതുകങ്ങൾപ്രധാന വാർത്ത

ഫ്രാൻസിൽ വീണ്ടും മോഷണം; ഇത്തവണ മോഷ്ടിച്ചത് 93 ലക്ഷം രൂപ വിലമതിക്കുന്ന ഒച്ചുകളെ

പാരീസ്: ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിലെ കവർച്ച ലോകജനതയെ തന്നെ ഞെട്ടിച്ച ഒന്നായിരുന്നു. ഇപ്പോഴിതാ വീണ്ടും ഫ്രാൻസിലെ ഒരു മോഷണമാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. എസ്‌കാർഗോട്ട് സെഡ് ഗ്രാൻസ്ഡ് എന്ന ഫാമിൽ നിന്ന് മോഷണം പോയത്. ഏകദേശം 93 ലക്ഷം രൂപ വിലമതിക്കുന്ന ശീതികരിച്ച ഒച്ചുകളെയാണ് മോഷ്ടിച്ചത്.

മിഷേലിൻ സ്റ്റാർ റെസ്റ്ററന്റുകളിലേക്ക് കൊണ്ടുപോകാൻ തയ്യാറാക്കിയവച്ചിരുന്ന 450 കിലോ ഒച്ചുകളെയാണ് നഷ്ടപ്പെട്ടത്. ഒന്നിലധികം ആളുകൾ ചേർന്നാണ് മോഷണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഫാമിന് ചുറ്റും കെട്ടിയിരുന്ന വേലി മുറിച്ച് അകത്ത് കയറിയ സംഘം ഇരുമ്പ് പാര ഉപയോഗിച്ച് വാതിൽ തകർത്ത് അകത്തുകടക്കുകയായിരുന്നു. വെെറ്റ് ഡിറ്റക്ടറുകളും അടിച്ചുതകർത്തിട്ടുണ്ട്. കോൾഡ് സ്റ്റോറേജ് മുറികളിലെ സാധനങ്ങളും മോഷ്ടിച്ചു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...