കുട്ടി വാർത്തകൗതുകങ്ങൾ

ഇതെന്താ പട്ടമോ! അമ്പരപ്പിക്കുന്ന കാഴ്ച; 104 പേർ ചേർന്ന് ആകാശത്ത് പുതിയ ലോക റെക്കാഡ്

ഫ്ലോറിഡ: ആകാശത്ത് വിസ്മയം തീർത്ത് 20 രാജ്യങ്ങളിൽ നിന്നുള്ള 104 സ്കൈ ഡൈവർമാർ. ഫ്ലോറിഡയിലെ ലേക്ക് വെയിൽസിന് മുകളിൽ ആകാശത്ത് പട്ടം പോലെ കൂട്ടമായി പറന്നാണ് സാഹസികർ ചരിത്രം കുറിച്ചത്. ഒരേസമയം പാരച്യൂട്ടുകൾ വിടർത്തി വായുവിൽ കൂറ്റൻ രൂപം (കനോപ്പി ഫോർമേഷൻ) ഉണ്ടാക്കിയാണ് വിസ്മയ പ്രകടനം നടത്തിയത്. നവംബർ 22-നായിരുന്നു സംഭവം. പ്രകടനത്തിന്റെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാണ്.

നക്ഷത്രത്തിന്റെ രൂപത്തലാണ് ഡൈവർമാർ അണിനിരന്നത്. ഇത്രയധികം പേർ ചേർന്ന് രൂപംകൊടുത്ത ലോകത്തിലെ ഏറ്റവും വലിയ രൂപമാണിത്. പെർഫോമൻസ് ഡിസൈൻസ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ലോജിസ്റ്റിക് പിന്തുണ, എയർ ട്രാഫിക് കൺട്രോൾ (എടിസി) സെന്ററുകളുമായുള്ള ഏകോപനം എന്നിവ ലഭിച്ചതോടെയാണ് കൗതുകകരമായ ഫോർ‌മേഷൻ ഉണ്ടായത്.

‘ഇതുപോലൊരു പരിപാടി നടക്കുമ്പോൾ, സത്യത്തിൽ അതൊരു യാത്ര പോലെയാണ്. ഒരുപാടുപേരുടെ ജീവിത രീതി, ഭക്ഷണം ക്രമം, വ്യായാമം, ഉറക്കം എല്ലാം മാറി. കഴിഞ്ഞ പത്തോ ഇരുപതോ വർഷത്തിനിടയിൽ ഉണ്ടായിരുന്നതിനേക്കാൾ നല്ല ആരോഗ്യം അവർ വീണ്ടെടുത്തു. അത് തന്നെയാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ നേട്ടവും’. സംഘാടകരിൽ ഒരാളായ ക്രിസ് ഗേ വ്യക്തമാക്കി. 2007-ലാണ് സമാനമായ സാഹസിക പ്രകടനം ഇതിനുമുമ്പ് നടന്നത്. അന്ന് 100 സ്കൈ ഡൈവർമാരായിരുന്നു വായുവിൽ രൂപം തീർത്തത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...