കേരള വാർത്തശാസ്ത്രീയം

ക്രയോജനിക് ഘട്ട ഉപകരണങ്ങൾ ഐഎസ്ആർഒയ്ക്കു പുറത്ത്‌ നിർമിച്ചു; അഭിമാനനേട്ടവുമായി കേരളം

തിരുവനന്തപുരം: ചന്ദ്രയാൻ, ഗഗൻയാൻ, വാർത്താവിനിമയ ഉപഗ്രഹങ്ങൾ ഉൾപ്പെടെ നിർണായക ബഹിരാകാശദൗത്യങ്ങൾക്ക് ഉപയോഗിക്കുന്ന റോക്കറ്റുകളിലെ പ്രധാന ഭാഗം രാജ്യത്ത് ആദ്യമായി ഐഎസ്ആർഒയ്ക്കു പുറത്ത്‌ നിർമിച്ചു. ജിഎസ്എൽവി വിക്ഷേപണ വാഹനങ്ങളിലെ പ്രൊപ്പലന്റ് അക്വിസിഷൻ സിസ്റ്റം, പ്രൊപ്പലന്റ് ഇൻടേക് ഡിവൈസ് എന്നിവയാണ് തലസ്ഥാനത്ത് കൊച്ചുവേളിയിലുള്ള വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന കോർട്ടാസ് ഇൻഡസ്ട്രീസിൽ നിർമിച്ചത്.

ഐഎസ്ആർഒ, ബ്രഹ്മോസ് തുടങ്ങിയ ഇടങ്ങളിൽനിന്നു വിരമിച്ച ശാസ്ത്രജ്ഞരുൾപ്പെടെയുള്ളവർ നേതൃത്വം നൽകുന്ന ഈ സ്ഥാപനം സാങ്കേതികപരിശോധനയിൽ യോഗ്യത നേടുകയായിരുന്നു. ബഹിരാകാശരംഗത്ത് സ്വകാര്യമേഖലയുടെ കടന്നുവരവു പ്രോത്സാഹിപ്പിക്കുന്ന ദേശീയ ബഹിരാകാശ നയം, മേക്ക് ഇൻ ഇന്ത്യ എന്നിവയുടെ ഭാഗമായാണ് നിർമാണത്തിൽ അത്യധികം സൂക്ഷ്മത വേണ്ടിവരുന്ന ഈ ഉപകരണങ്ങൾ ഐഎസ്ആർഒയ്ക്കു പുറത്തു നിർമിച്ചത്.

നിർമാണം പൂർത്തിയാക്കിയ ആദ്യ ബാച്ച് ഉപകരണങ്ങൾ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കോർട്ടാസ് ചെയർമാൻ എം.ഷഹാബുദ്ദീൻ ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണനു കൈമാറി. സമീപഭാവിയിൽ നടക്കുന്ന വിക്ഷേപണങ്ങളിൽ ഇവ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ.

വിക്ഷേപണ വാഹനങ്ങളുടെ ക്രയോജനിക് ഘട്ടങ്ങളിലാണ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത്. റോക്കറ്റുകളുടെ ടാങ്കിലാണ് ഇവ പിടിപ്പിക്കുക. ദ്രവീകൃത ഹൈഡ്രജൻ, ദ്രവീകൃത ഓക്സിജൻ എന്നിവയാണ് റോക്കറ്റുകളിലെ ഇന്ധനം. ഹൈഡ്രജൻ ഇന്ധനവും ഓക്സിജൻ ഓക്സിഡൈസറുമാണ്. ടാങ്കിൽനിന്ന് പമ്പാണ് ഇന്ധനം എൻജിനിലേെക്കത്തിക്കുന്നത്.

ഇന്ധനം ശുദ്ധമല്ലെങ്കിൽ വിക്ഷേപണത്തിന്റെ കാര്യക്ഷമതയെ ബാധിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം. ഇങ്ങനെ ടാങ്കിൽനിന്ന്‌ പമ്പിലേക്ക് ഇന്ധനം അരിച്ച് എത്തിക്കുന്ന ഉപകരണങ്ങളാണിവ. വിക്ഷേപണത്തിൽ അതീവ പ്രാധാന്യമുള്ളതിനാലാണ് ഐഎസ്ആർഒയിൽ മാത്രം ഇവ നിർമിച്ചിരുന്നത്. മാർക്ക് ടു റോക്കറ്റുകളിൽ പ്രൊപ്പലന്റ് അക്വിസിഷൻ സിസ്റ്റവും മാർക്ക് ത്രീയിൽ പ്രൊപ്പലന്റ് ഇൻടേക് ഡിവൈസുമാണ് ഉപയോഗിക്കുക.

നിർമാണം മാത്രമല്ല ടെസ്റ്റിങ്, ക്വാളിഫിക്കേഷൻ എന്നിവയും സ്ഥാപനം ചെയ്തു. ഫിൽറ്റർ ചെയ്യുമ്പോൾ കുമിളകൾ, ഇന്ധനച്ചുഴി എന്നിവ ഒഴിവാക്കാനുള്ള ബബിൾ പോയിന്റ് ടെസ്റ്റ്, കണ്ടാമിനേഷൻ ടെസ്റ്റ്, തെർമോ വാക്വം ക്ലീനിങ്, വൈബ്രഷൻ ടെസ്റ്റ് എന്നിവയാണിതിൽ ഉൾപ്പെടുക.

നിർമാണത്തിനുള്ള അസംസ്കൃതവസ്തുക്കൾ ഐഎസ്ആർഒയാണ് നൽകുക. അലുമിനിയം അലോയ് ആണ് പ്രധാന നിർമാണഘടകം. ഓരോ ഘട്ടത്തിലും ഐഎസ്ആർഒയിൽനിന്നുള്ള വിദഗ്ദ്ധസംഘം നേരിട്ടെത്തി പരിശോധനകൾ നടത്തിയിരുന്നു. പ്രൊപ്പലന്റ് അക്വിസിഷൻ സിസ്റ്റം (10 എണ്ണം), പ്രൊപ്പലന്റ് ഇൻടേക് ഡിവൈസ് (15 എണ്ണം) എന്നിങ്ങനെയാണ് കോർട്ടാസിന് ഓർഡറുകൾ ലഭിച്ചത്. 

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

കേരള വാർത്ത

പി എം ആർഷോ വിവാഹിതനാകുന്നു, വധു എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ

കണ്ണൂർ: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും എസ് എഫ്...

കേരള വാർത്തപ്രധാന വാർത്ത

പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന്; ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരിപ്പിക്കും

തിരുവനന്തപുരം: കേരളത്തിൽ അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19-ന് നിയമസഭയിൽ അവതരിപ്പിക്കും...