കേരള വാർത്ത

ഇടുക്കി സ്കൈ ഡൈനിങ് അപകടം: നടത്തിപ്പുകാർക്കെതിരെ കേസ്; വിനോദസഞ്ചാരികൾ കുടുങ്ങിയത് രണ്ടര മണിക്കൂറോളം

മൂന്നാർ: ഇടുക്കിയിലെ സ്കൈ ഡൈനിങ്ങിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ നടത്തിപ്പുകാർക്കെതിരെ പോലീസ് കേസ് എടുത്തു. പ്രവീൺ മോഹൻ, സോജൻ ജോസഫ് എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. മൂന്നാറിനടുത്ത് ആനച്ചാലിൽ പ്രവർത്തിക്കുന്ന സാഹസിക വിനോദസഞ്ചാര കേന്ദ്രമായ സതേൺ സ്കൈ ഡൈനിങ്ങിലായിരുന്നു സംഭവം.

വെള്ളിയാഴ്ച ഒരുമണിയോടെ മൂന്നാറിന്റെ ആകാശക്കാഴ്ചകൾകണ്ട് ആഹാരം കഴിക്കാൻ ക്രെയിനിൽ 120 അടി ഉയരത്തിൽ ഘടിപ്പിച്ച പ്ലാറ്റ്ഫോമിൽ കയറി ഭക്ഷണശേഷം താഴെയിറങ്ങാൻ നോക്കുമ്പോഴാണ് കുട്ടികളടക്കമുള്ള കുടുംബം കുടുങ്ങിപ്പോയത്. തൂങ്ങിയാടുന്ന പ്ലാറ്റ്ഫോം പൊട്ടി വീണാലോ എന്ന ഭീതി അകത്തുംപുറത്തുമുണ്ടായിരുന്നു. മംഗളൂരുവിൽ താമസിക്കുന്ന കണ്ണൂർ സ്വദേശികളായ മുഹമ്മദ് സഫ്‌വാൻ, ഭാര്യ തൗഫിന, മക്കളായ ഇവാൻ, ഇനാര എന്നിവരും സ്ഥാപനത്തിലെ ജീവനക്കാരി ഹരിപ്രിയയുമാണ് സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയത്.

ഹൈഡ്രോളിക് ലിവർ തകരാറിലായി ക്രെയിൻ നിശ്ചലമായത്. സാഹസിക ടൂറിസത്തിൽ പരിശീലനം ലഭിച്ച സ്ഥാപനത്തിലെ അച്ചു എന്ന യുവാവ് ഭക്ഷണം മുകളിലെത്തിക്കാൻ ഉപയോഗിക്കുന്ന ചെറിയ കയറിലൂടെ വലിയ വടം മുകളിലെത്തിച്ചു. വാക്കിടോക്കിയിലൂടെയുള്ള നിർദേശമനുസരിച്ച് ഹരിപ്രിയയാണ് വടം വലിച്ചുകയറ്റിയത്. അതിലൂടെത്തന്നെ കപ്പിയും മുകളിലെത്തിച്ച് കാബിനിൽ ഘടിപ്പിച്ചു. ഈ സമയം മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേനയെത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. അജയകുമാർ ഞൊടിയിടയിൽ മുകളിലെത്തി കുടുംബത്തിന് ധൈര്യം നൽകി. വടം ശരീരത്തിൽ ബന്ധിപ്പിച്ച് തൗഫിനയെ ആദ്യം താഴെയിറക്കി. പിന്നെ രണ്ടുവയസ്സുകാരി ഇനാരയെയും ഏഴുവയസ്സുകാരൻ ഇവാനെയും നെഞ്ചോട് ചേർത്ത് അജയകുമാർ രണ്ടുവട്ടം വീണ്ടുംതാഴേക്കും മുകളിലേക്കും. ഒടുവിൽ മുഹമ്മദ് സഫാനും, ഹരിപ്രിയയും സുരക്ഷിതരായി ലാൻഡ് ചെയ്തു. മുൻകരുതലെന്നോണം താഴെ വലവിരിച്ച് മറ്റ് അഗ്നിരക്ഷാസേനാംഗങ്ങളും കാത്തിരിക്കുന്നുണ്ടായിരുന്നു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...