കായികം

അണ്ടര്‍-17 ലോകകപ്പില്‍ പോര്‍ച്ചുഗലിന് കന്നിക്കിരീടം; തോല്‍പിച്ചത് ഓസ്ട്രിയയെ

ദോഹ: ഓസ്ട്രിയയെ ഏകപക്ഷീയമായ ഒരു ഗോളിന്‌ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ ഫിഫ അണ്ടര്‍-17 ലോകകപ്പ് കിരീടം സ്വന്തമാക്കി. പോര്‍ച്ചുഗലിന്റെ ആദ്യത്തെ അണ്ടര്‍-17 കിരീടമാണിത്. 48 രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും യൂറോപ്യന്‍ ടീമുകള്‍ നേടി.

32-ാം മിനിറ്റില്‍ ബെന്‍ഫിക്കയുടെ മുന്നേറ്റനിര താരം അനിസിയോ കബ്രാള്‍ ആണ് പോര്‍ച്ചുഗലിന് കിരീടം നേടിക്കൊടുത്ത വിജയഗോള്‍ സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ കബ്രാളിന്റെ ഏഴാമത്തെ ഗോളായിരുന്നു ഇത്. അതിനേക്കാള്‍ ഒരു ഗോള്‍ അധികം നേടിയ ഓസ്ട്രിയയുടെ യോഹാനസ് മോസറാണ് ഗോള്‍ഡന്‍ ബോള്‍ ജേതാവായത്.

ഖത്തറാണ് ടൂര്‍ണ്ണമെന്റിന് ആതിഥേയത്വം വഹിച്ചത്, അടുത്ത നാല് വര്‍ഷങ്ങളിലും അവര്‍ തന്നെയായിരിക്കും ആതിഥേയത്വം വഹിക്കുക.

നേരത്തെ ദോഹയില്‍ നടന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരം 0-0ന് സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഷൂട്ടൗട്ടില്‍, ഗോള്‍കീപ്പര്‍ അലസ്സാന്‍ഡ്രോ ലോംഗോണി രണ്ട് പെനാല്‍റ്റികള്‍ തടുത്തതോടെ ഇറ്റലി 4-2ന് ബ്രസീലിനെ പരാജയപ്പെടുത്തി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...