അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

നിർബന്ധിത വേശ്യാവൃത്തി: ഹൂസ്റ്റണിൽ നിന്ന് യുവതികളെ കടത്തിക്കൊണ്ടുവന്ന കേസിൽ ഒരാൾ അറസ്റ്റിൽ

റൗണ്ട് റോക്ക്, ടെക്‌സസ് : രണ്ട് യുവതികളെ നിർബന്ധിത അനാശാസ്യപ്രവർത്തനത്തിനായി ഹൂസ്റ്റണിൽ നിന്ന് റൗണ്ട് റോക്കിലേക്ക് കൊണ്ടുവന്ന കേസിൽ ഒരാൾ അറസ്റ്റിലായി. നവംബർ 26ന് റൗണ്ട് റോക്കിലെ ഒരു വീട്ടിൽ മനുഷ്യക്കടത്തിന് സാധ്യതയുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഒരു ബന്ധുവിനെ നിർബന്ധിച്ച് ലൈംഗികവൃത്തിയിൽ ഏർപ്പെടുത്തുകയാണെന്നും പുറത്തുപോകാൻ അനുവദിക്കുന്നില്ലെന്നും കോൾ ചെയ്തയാൾ പൊലീസിനെ അറിയിച്ചു.

സ്ഥലത്തെത്തിയ പൊലീസ് 39 വയസ്സുള്ള ബ്രാൻഡൻ വില്യംസിനെയും ഹൂസ്റ്റൺ സ്വദേശികളായ 20 വയസ്സുള്ള രണ്ട് യുവതികളെയും കണ്ടെത്തി. അനാശാസ്യപ്രവർത്തനത്തിനായി വില്യംസ് തങ്ങളെ ഹൂസ്റ്റണിൽ നിന്ന് കൊണ്ടുവന്നതാണെന്നും പോകാൻ അനുവദിക്കുന്നില്ലെന്നും യുവതികളിൽ ഒരാൾ പൊലീസിനോട് പറഞ്ഞു. വില്യംസിന്റെ കൈവശം തോക്കും കണ്ടെത്തി.

നിർബന്ധിത വേശ്യാവൃത്തി (Compelling Prostitution) ചുമത്തി വില്യംസിനെ പൊലീസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെടുത്തിയ യുവതികൾക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും പൊലീസ് നൽകി വരുന്നു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...