അമേരിക്കൻ വാർത്തആനുകാലികം

അമിത അളവിൽ ഈയത്തിന്റെ സാന്നിധ്യം: അമേരിക്കയിൽ വിറ്റ ആയിരക്കണക്കിന് പാചക പാത്രങ്ങൾ തിരിച്ചുവിളിച്ചു

വാഷിങ്ടൻ : യുഎസിൽ കാൻസർ, ഓട്ടിസം എന്നിവയുമായി ബന്ധമുള്ള രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തുടനീളം വിറ്റഴിച്ച ആയിരക്കണക്കിന് പാചക പാത്രങ്ങൾ (cookware) അടിയന്തരമായി തിരിച്ചുവിളിക്കാൻ (Recall) ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (FDA) ഉത്തരവിട്ടു.

2025 സെപ്റ്റംബറിനും നവംബറിനും ഇടയിൽ പല യുഎസ് പലചരക്ക് കടകളിലായി വിറ്റ അലുമിനിയം, ബ്രാസ് എന്നിവ ഉപയോഗിച്ച് നിർമിച്ച ഇറക്കുമതി പാത്രങ്ങളിലാണ് സുരക്ഷാ ആശങ്കകൾ കണ്ടെത്തിയത്. പരിശോധനയിൽ ഈ പാചക പാത്രങ്ങളിൽ അപകടകരമായ അളവിൽ ‘ഈയം’ (Lead) അടങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞു.  ഈയം ചേർന്ന പാത്രങ്ങളിലെ ഭക്ഷണം കഴിക്കുന്നത് വഴി ശരീരത്തിൽ ഈയം എത്തുകയും ഇത് കുട്ടികളിൽ പഠന വൈകല്യങ്ങൾ, കുറഞ്ഞ ഐക്യു, ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ (ASD), കൂടാതെ കാൻസർ, വൃക്കരോഗങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യും.

സോനെക്സ്, സിൽവർ ഹോഴ്സ്, ഷെഫ്, ഡോൾഫിൻ, റോയൽ കിച്ചൺ, ടൈഗർ വൈറ്റ് തുടങ്ങി വിവിധ ബ്രാൻഡുകൾ ഇതിൽ ഉൾപ്പെടുന്നു. പാക്കിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമാണ് ഇവ നിർമിച്ച് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇത്തരം ഉൽപന്നങ്ങൾ വീട്ടിലുണ്ടെങ്കിൽ ഉടൻ തന്നെ കളയണമെന്ന് ഉപഭോക്താക്കൾക്ക് FDA മുന്നറിയിപ്പ് നൽകി. നിലവിൽ ഈ തിരിച്ചുവിളിക്കലുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്നങ്ങളോ രോഗങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 

Related Articles

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...