അമേരിക്കൻ വാർത്തചരമം

വൈറ്റ് ഹൗസിന് സമീപത്തെ വെടിവയ്പ്പ്; ഗുരുതര പരുക്കേറ്റ വനിതാ നാഷണൽ ഗാർഡ് അംഗം മരിച്ചു

വാഷിംഗ്ടൺ: ബുധനാഴ്ച വൈറ്റ് ഹൗസിന് സമീപം വെടിയേറ്റ രണ്ട് വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡ് സൈനികരിൽ ഒരാൾ മരണത്തിന് കീഴടങ്ങി. ഗുരുതരമായി വെടിയേറ്റ് ചികിത്സയിലായിരുന്ന സാറ ബെക്സ്ട്രോം ആണ് മരിച്ചത്.

ഇവരുടെ മരണം പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച (പ്രാദേശിക സമയം) ഔദ്യോഗികമായി സ്ഥരീകരിച്ചിട്ടുണ്ട്.

വെസ്റ്റ് വിർജീനിയ ഗവർണർ പാട്രിക് മോറിസിയും എക്‌സിലെ ഒരു പോസ്റ്റിലൂടെ സാറയുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

വൈറ്റ് ഹൗസിന് പുറത്തുവച്ച് രണ്ട് യുഎസ് നാഷണൽ ഗാർഡ് സൈനികർക്കുനേരെ നിറയൊഴിച്ച അഫ്ഗാൻ പൌരൻ പിടിയിലായിരുന്നു. ഇയാൾ ‘ഓപ്പറേഷൻ അലീസ് വെൽക്കം എന്ന പ്രത്യേക പദ്ധതി പ്രകാരം 2021 ൽ യുഎസിൽ എത്തിയതാണ്.

2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും അധികാരം പിടിച്ചെടുത്തതിനെ തുടർന്നാണ് ബൈഡൻ ഭരണകൂടം ‘ഓപ്പറേഷൻ അലീസ് വെൽക്കം എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കിയത്. ദുർബലരായ ചില അഫ്ഗാൻ പൗരന്മാർക്ക് രണ്ട് വർഷത്തെ പരോൾ ഗ്രാന്റിൽ അമേരിക്കയിൽ പ്രവേശിക്കാൻ ഇത് അനുവദിച്ചു. ഇതോടെ അഫ്ഗാൻ പൗരന്മാരെ കൂടുതൽ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കുമെന്നും നാടുകടത്തൽ വേഗത്തിലാക്കുമെന്നും പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...