ചരമം

ഏലിയാമ്മ ഫിലിപ്പ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂ യോർക്ക്  : ചെങ്ങന്നൂർ പെണ്ണുക്കര കടവിലേവീട്ടിൽ കുടുംബാംഗം  ഫിലിപ്പ് ജോണിന്റെ (ന്യൂ യോർക്ക്) ഭാര്യ ഏലിയാമ്മ ഫിലിപ്പ് (75) ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലന്റിൽ അന്തരിച്ചു.  സംസ്കാരം  തിങ്കൾ,  ചൊവ്വ (ഡിസംബർ 1,2) തീയതികളിലായി സ്റ്റാറ്റൻ ഐലന്റിൽ നടക്കും. മകൾ : സൂസൻ ഫിലിപ്പ് (PA, Richmond University Medical Center, Staten Island).  ആലപ്പുഴ പുത്തൻപറമ്പിൽ കുടുംബാംഗം സുജിത്  ഫ്രാൻസിസ് (Electronic Engineer, NY City) ജാമാതാവും,  സാമൂവൽ ഫിലിപ്പ് ഫ്രാൻസിസ് പേരക്കുട്ടിയുമാണ്.  

സ്റ്റാറ്റൻ ഐലൻഡ് മാർത്തോമാ ചർച്ച് ഇടവക അംഗങ്ങളാണ് ജോണും കുടുംബവും. വെണ്ണിക്കുളം മേമല പുതുപ്പറമ്പിൽ കുടുംബാംഗമാണ് പരേത. മറിയാമ്മ ജോൺ (Detroit, Michigan) മൂത്ത സഹോദരിയാണ്.

ഡിസംബർ 1- തിങ്കളാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ മാർത്തോമാ ദേവാലയത്തിൽ വെച്ച് പൊതുദർശനവും അനുസ്മരണ ശുശ്രുഷകളും നടക്കും.  ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ദേവാലയത്തിൽ നടക്കുന്ന മരണാനന്തര ശുശ്രുഷകൾക്ക് ശേഷം ഫെയർവ്യൂ സെമിത്തേരിയിൽ സംസ്കാരം.  ശുശ്രുഷകൾക്ക് മാർത്തോമാ ചർച്ച്  വികാരി റെവ. എം.  സി.  വര്ഗീസ് മുഖ്യ കർമികത്വം വഹിക്കുന്നതാണ്.  


പരേതയുടെ വേർപാടിൽ വിവിധ ഇടവകകളിലെ വൈദിക ശ്രേഷ്ഠർ,  സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ്‌  ജേക്കബ്  ജോസഫ്,  കേരള സമാജം പ്രസിഡന്റ്‌  പ്രിൻസ് തോമസ് , സ്റ്റാറ്റൻ ഐലൻഡ് സീനിയർ ഫോറം പ്രസിഡന്റ്‌ തോമസ് തോമസ് പാലത്തറ,  സാമൂഹ്യ പ്രവർത്തകൻ ക്യാപ്റ്റൻ രാജു ഫിലിപ്പ് തുടങ്ങിയവർ അനുശോചിച്ചു.  
അനുസ്മരണ ശുശ്രുഷകളും,  സംസ്കാര ചടങ്ങുകളും 
Sojimedia ലൈവ് സ്ട്രീമിങ് ചെയ്യുന്നതാണ്.  

Report ബിജു ചെറിയാൻ,  ന്യൂയോർക്ക്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമം

ഒഹായോ സർവകലാശാലയിൽ പഠിച്ചിരുന്ന ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു

കൊളംബസ് (ഒഹായോ): ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽ പഠിച്ചിരുന്ന 21-കാരനായ വിദ്യാർത്ഥി സരോഷ് ഷേത്ത് (Sarosh Sheth) മദ്യലഹരിയിലായിരുന്നുവെന്ന്...

ചരമം

ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു

ടൊറന്റോ: ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു. 86 വയസായിരുന്നു. ജൂലൈ 22-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സ്വന്തം...

ചരമം

ടെക്‌സാസിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു

ഡാളസ് (ഹീത്ത്): ഡാളസ് പ്ലാനോയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് (66) മരണപ്പെട്ടു....

ചരമം

മറിയാമ്മ ജോസഫ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്:  മാന്നാനം എടെന്തറത്ത്  കുടുംബാംഗവുമായ പരേതനായ  ടി.എം. ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ   മറിയാമ്മ ജോസഫ്...