അമേരിക്കൻ വാർത്ത

കേരളാ ലിറ്റററി സൊസൈറ്റി 2026-27കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

ഡാലസ് : കേരള ലിറ്റററി സൊസൈറ്റി നവംബർ 22ന് വൈകിട്ട് 3 മണിക്ക് പ്രസിഡന്റ്‌ ഷാജു ജോണിന്റെ അധ്യക്ഷതയിൽ പൊതുയോഗം സംഘടിപ്പിച്ചു. പൊതു യോഗത്തിൽ മുതിർന്ന പ്രവർത്തകരായ റോസമ്മ ജോർജ്, ജോസ് ഓച്ചാലിൽ ആൻസി ജോസ്, സി. വി ജോർജ്, സിജു വി ജോർജ്, ഫ്രാൻസിസ് എ തോട്ടത്തിൽ, മീനു എലിസബത്ത്, സാമൂവൽ യോഹന്നാൻ, ഷാജി മാത്യു എന്നിവർ സംബന്ധിച്ചു.

കൂടാതെ പൊതുയോഗത്തിൽ 2025-26 വർഷത്തെക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. സെക്രട്ടറി ഹരിദാസ്‌ തങ്കപ്പൻ 2024-25 വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സി. വി ജോർജ് സാമ്പത്തിക റിപ്പോർട്ടും അവരിപ്പിച്ചു.

കേരള ലിറ്റററി സൊസൈറ്റിയുടെ നവ നേതൃത്വത്തിൽ അനശ്വരം മാമ്പിള്ളി (പ്രസിഡന്റ്‌), ബാജി ഓടും വേലി(സെക്രട്ടറി), സാറ ചെറിയാൻ (ട്രഷറർ), പി. പി ചെറിയാൻ (വൈസ് പ്രസിഡന്റ്‌), ദർശന മനയത്ത് (ജോയിന്റ് സെക്രട്ടറി), സി. വി ജോർജ് (ജോയിന്റ് ട്രഷറർ). പുതിയ നേതൃത്വത്തിന്റെ ആദ്യ പരിപാടി ജനുവരി അവസാന ആഴ്ചയോടെ ആരംഭിക്കുമെന്ന് അറിയിച്ചു.

Report സണ്ണി മാളിയേക്കൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...