കൗതുകങ്ങൾ

തട്ടുകടയിൽ ചായ കുടിച്ച് രജനികാന്തും കമൽഹാസനും; സൂപ്പർതാരങ്ങളുടെ എ ഐ ചിത്രങ്ങൾ വൈറൽ

തട്ടുകടയിൽ നിന്ന് ചായ കുടിച്ചത് തമിഴ് സൂപ്പർ താരങ്ങളായ രജനികാന്ത്,​ കമലഹാസനും. ഇവർക്കൊപ്പം മറ്റ് യുവ സൂപ്പർതാരങ്ങളായ വിജയ്യും അജിത്തുമുണ്ട്. ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒറ്റനോട്ടത്തിൽ ഒറിജിനലെന്ന് തോന്നിക്കുന്ന എ.ഐ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. അജിത് ,​ രജനികാന്ത്,​ കമലഹാസൻ,​ വിക്രം,​ വിജയ്,​ സൂര്യ,​ ധനുഷ്,​ ശിവകാർത്തികേയൻ എന്നിവർ ഒരുമിക്കുന്ന എ.ഐ ചിത്രങ്ങളും ഉണ്ട്.

ഹൂഹു ക്രിയേഷൻസ്80 എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ എ.ഐ ചിത്രങ്ങൾ പങ്കുവച്ചത്. തമിഴ് ഹീറോസ് ടീം ഔട്ടിംഗ് എന്ന അടിക്കുറിപ്പോടയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പുതിയ നാനോ ബനാന പ്രോ എ.ഐ എന്ന സങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

കള്ളിമുണ്ടും ഷർട്ടും ധരിച്ച അജിത്തും രജനികാന്തും,​ ഇന്നർ ബനിയനും മുണ്ടും ധരിച്ച വിക്രം,​ തട്ടുകടയിൽ നിന്ന് പെറോട്ട കഴിച്ച് വർത്തമാനം പറയുന്ന സൂര്യ എന്നിവരെയും എ.ഐ ചിത്രങ്ങളിൽ കാണാം. കോഫീ ഷോപ്പിലിരിക്കുന്ന കാർത്തിയും രവി മോഹനും ജീവയും തുടങ്ങിയവരും പ്രേക്ഷകരെ അദ്ഭുതപ്പെടുത്തും. താരങ്ങളെ ഒറ്റഫ്രെയിമിൽ കണ്ടതിന്റെ ആഹ്ലാദം ആരാധകർ കമന്റുകളിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. എ.ഐ സാങ്കേതിക വിദ്യയുടെ ഇത്തരം പോസീറ്റീവ് വശം അഭിനന്ദിക്കപ്പെടേണ്ടതുണ്ടെന്നാണ് ആരാധകർ പറയുന്നത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...