കൗതുകങ്ങൾ

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്: വിധികർത്താവായി എ.ഐ

ബംഗളൂരു: ഇന്ത്യയിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) വിധികർത്താവായി എത്തിയ സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ് കോറമംഗല ഇൻഡോർ സ്റ്റേഡിയത്തില്‍ നടന്നു. കൃത്യത, സുതാര്യത, വേഗത എന്നിവ അടിസ്ഥാനമാക്കിയാണ് എ.ഐ വിധിനിർണയം നടത്തിയത്.

കർണാടക ബയോ എനർജി ബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്ര, മുഖ്യമന്ത്രിയുടെ കാര്യാലയത്തിലെ സ്പെഷൽ ഓഫിസറും മുൻ കളരി ചാമ്പ്യനുമായ ഡോ. വൈശ്നവി കുപ്പുസ്വാമി എന്നിവര്‍ ഉദ്ഘാടനംചെയ്തു.

എ.ഐ കളരിപ്പയറ്റ് കൗൺസിൽ ഓഫ് കർണാടക (കെ.സി.കെ) സംസ്ഥാന സെക്രട്ടറി ഡോ. സൂര്യനാരായൺ വർമ നേതൃത്വം നല്‍കി. പാരമ്പര്യം സംരക്ഷിക്കുമ്പോഴും ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതിനെക്കുറിച്ചുള്ള ധാരണ പുതുക്കാനുള്ള ദീർഘവീക്ഷണമാണ് ഈ സാങ്കേതിക വിപ്ലവത്തിന് പിന്നിൽ. മത്സര വിധികളിൽ കൃത്യതയും സുതാര്യതയും ഉറപ്പാക്കുന്നതിന് എ.ഐ അധിഷ്ഠിത സ്കോറിങ് സംവിധാനവും അവതരിപ്പിച്ചു.

സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷക്കും ആരോഗ്യരക്ഷക്കും കളരിപ്പയറ്റ് അടിസ്ഥാനമാക്കി ആത്മരക്ഷ പരിശീലനം നൽകുന്ന സംസ്ഥാനതല പദ്ധതിയായ വീരഗണ ഡോ. വർമ പ്രഖ്യാപിച്ചു. പദ്ധതി സംസ്ഥാന സർക്കാറിന് ഔദ്യോഗികമായി സമർപ്പിച്ചതായി ഡോ. വർമ അറിയിച്ചു. സബ് ജൂനിയർ മുതൽ സൂപ്പർ സീനിയർ വരെ വിവിധ തലങ്ങളില്‍ മത്സരം നടന്നു.

വിജയികളായവര്‍ ദേശീയ ചാമ്പ്യൻഷിപ്പിൽ കർണാടകയെ പ്രതിനിധാനംചെയ്യും. കെ.സി.കെയുടെ വളർച്ചക്ക് നിർണായക സംഭാവന നൽകിയ പൂന്തുറ സോമനെ വേദിയിൽ അനുസ്മരിച്ചു. ‘കളരിപ്പയറ്റ് നമ്മുടെ സംസ്കാരത്തിന്റെ ശക്തിയും മൂല്യവുമാണ്. എ.ഐ പോലുള്ള സാങ്കേതിക സംരംഭങ്ങളും ‘വീരഗണ’പോലുള്ള സാമൂഹ്യ പദ്ധതികളുംകൊണ്ട് കളരിപ്പയറ്റിനെ ജനകീയമാക്കുകയാണ് ദൗത്യം’- ഡോ. സൂര്യനാരായൺ വർമ പറഞ്ഞു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...