അമേരിക്കൻ വാർത്ത

മിസൂറി സിറ്റിയിൽ മൂന്നാം തവണയും മേയറായി റോബിൻ ഇലക്കാട്ട് സത്യപ്രതിജ്ഞ ചെയ്തു

മിസൗറി സിറ്റി, ടെക്സസ്: ഹ്യൂസ്റ്റൺ നഗരപ്രാന്തത്തിലെ സമ്പന്ന നഗരമായ മിസൂറി  സിറ്റിയിൽ മൂന്നാം തവണയും മേയറായി റോബിൻ  ഇലക്കാട്ട് സത്യപ്രതിജ്ഞ  ചെയ്തു. നഗരത്തിന്റെ പന്ത്രണ്ടാമത് മേയറായി  മലയാളി വീണ്ടും അധികാരമേൽക്കുന്നതിനു സാക്ഷ്യം വഹിക്കാൻ  ഇന്ത്യൻ സമൂഹത്തിൽ നിന്നും  നിരവധി പേർ  എത്തി.

മറ്റൊരു മലയാളിയായ ഡിസ്ട്രിക്ട് കോർട്ട് ജഡ്ജി സുരേന്ദ്രൻ പട്ടേൽ ആണ്   സത്യവാചകം ചൊല്ലിക്കൊടുത്തത്.  റോബിൻ ഇലക്കാട്ടിന്റെ  സമർപ്പണത്തെയും സേവനത്തെയും അദ്ദേഹം മൂലം  സമൂഹത്തിന് ലഭിക്കുന്ന   അംഗീകാരത്തെയും  കുറിച്ച് ജഡ്ജി പട്ടേൽ ആവേശത്തോടെ സംസാരിച്ചു.

സിറ്റിയുടെ പ്രഥമ വനിത ടീന ഇലക്കാട്ടിന്റെ  കയ്യിലെ ബൈബിളിൽ കൈ വച്ചാണ്  മേയർ സത്യവാചകം ഏറ്റു ചൊല്ലിയത്.

മിസോറി സിറ്റിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഇതോടൊപ്പം നടന്നു.  ആദ്യമായി മേയറായ 2020 മുതലുള്ള  ചരിത്ര നേട്ടം ആഘോഷിക്കാൻ  കുടുംബങ്ങൾ, ദീർഘകാല താമസക്കാർ, കമ്മ്യൂണിറ്റി നേതാക്കൾ, വിശിഷ്ട വ്യക്തികൾ എന്നിവർ ഒത്തുകൂടി.

മിസോറി സിറ്റിക്ക് മാത്രമല്ല, ടെക്സസിലെ  ദക്ഷിണേഷ്യൻ സമൂഹത്തിനു തന്നെ   ഇത്  അഭിമാന നിമിഷമായി. അദ്ദേഹത്തിന്റെ ഉയർച്ച നഗരത്തിന്റെ വൈവിധ്യത്തിനും, വ്യത്യസ്തതയെ അംഗീകരിക്കുന്ന മാതൃകക്കും,  ജനാധിപത്യത്തിനും  തെളിവായി.

പുത്രിമാരായ ലിയയും  , കൈറ്റ്ലിനും , ഭാര്യ ടിനയും     നൽകുന്ന  അചഞ്ചലമായ പിന്തുണക്ക് മേയർ നന്ദി പറഞ്ഞു. തന്റെ പൊതുസേവനത്തിന് പിന്നിലെ ശക്തമായ  അടിത്തറ അവരാണെന്ന്  അദ്ദേഹം  എടുത്തുകാണിച്ചു. ‘എന്റെ ഭാര്യ ടീനയ്ക്കും എന്റെ മക്കൾക്കും, നിങ്ങളുടെ സ്നേഹത്തിനും, ക്ഷമയ്ക്കും, കരുത്തിനും  നന്ദി.’

മേയർ റോബിന്റെ പ്രസംഗത്തിൽ   തന്നോട്   അടുപ്പമുള്ളവരെയും പ്രാർത്ഥനകളിൽ തന്നെ ഓർമ്മിക്കുന്നവരെയും  മതനേതാക്കളെയും  അനുസ്മരിച്ചു . ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന് എത്തിയ മുൻ എം.പി. തോമസ് ചാഴികാടന് അദ്ദേഹം ഹൃദയംഗമമായ നന്ദി അറിയിച്ചു.

‘നേതൃത്വം എന്നത്  പദവിയെക്കുറിക്കുന്ന കാര്യമല്ല, മറിച്ച് അത്  അത് സേവനത്തെപ്പറ്റിയാണ് . മിസോറി സിറ്റിയെ മുഴുവൻ സേവിക്കാൻ ഞാൻ ഇവിടെയുണ്ട്.’

നഗരം  കൈവരിച്ച പുരോഗതിയെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി-  മെച്ചപ്പെടുത്തിയ  സേവനങ്ങൾ, പൊതു സുരക്ഷാ അപ് ഗ്രെഡുകൾ, മെച്ചപ്പെട്ട പാർക്കുകളും സൗകര്യങ്ങളും, അടിസ്ഥാന സൗകര്യങ്ങളിലെ സ്ഥിരമായ നിക്ഷേപം തുടങ്ങിയവ.    റോഡ്, ഡ്രെയിനേജ് വികസനം, പോലീസ്, ഫയർ, ഫസ്റ്റ് റെസ്‌പോണ്ടർമാർ എന്നിവക്കായി തുടർച്ചയായുള്ള  നിക്ഷേപം, സാമ്പത്തിക വികസനവും ചെറുകിട ബിസിനസിനു  പിന്തുണയും, മികച്ച ഉപകരണങ്ങളും താമസക്കാർക്കുള്ള മികച്ച സേവനങ്ങളും, അടുത്ത ദശകത്തേക്ക് നഗരത്തിന്റെ വൈവിധ്യത്തെയും ഉത്തരവാദിത്ത ആസൂത്രണത്തെയും പ്രതിഫലിപ്പിക്കുന്ന കൂടുതൽ ഊർജ്ജസ്വലമായ കാര്യങ്ങൾ എന്നിങ്ങനെ   വരാനിരിക്കുന്ന കാര്യങ്ങൾ മേയർ വിശദീകരിച്ചു.

‘ഞങ്ങൾ   നഗരം പരിപാലിക്കുക മാത്രമല്ല ചെയ്യുന്നത്, ഒരു പാരമ്പര്യം രൂപപ്പെടുത്തുകയാണ്,’ അദ്ദേഹം പ്രഖ്യാപിച്ചു. ഒരു നേതാവിനും  ഒറ്റയ്ക്ക് മുന്നോട്ട് പോകാനാവില്ലെന്ന്  അദ്ദേഹം  ഓർമ്മിപ്പിച്ചു. എല്ലാ അയൽപക്കങ്ങളും പ്രധാനമാണ്. ഓരോ ശബ്ദവും പ്രധാനമാണ്. ഓരോ കുടുംബവും പ്രധാനമാണ്. സംഘർഷത്തിന് പകരം സൗഹൃദം  തിരഞ്ഞെടുക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. ‘കോപത്തിന് പകരം ധാരണയും, ഭിന്നതയ്ക്ക് പകരം സംഭാഷണവും, നമ്മെ വേർപെടുത്താൻ ശ്രമിക്കുന്ന എന്തിനേക്കാളും ഐക്യവും തിരഞ്ഞെടുക്കാം.’

സോണ്യ  ബ്രൗൺ-മാർഷൽ  (മേയർ പ്രോ ടെം / കൗൺസിൽ മെമ്പർ അറ്റ് ലാർജ് പൊസിഷൻ 1), ലിൻ ക്ലൗസർ (കൗൻസിൽ മെമ്പർ അറ്റ് ലാർജ് പൊസിഷൻ 2)  ഷരിറ്റ  എൽ. തോംസൺ  (കൗൺസിൽ മെമ്പർ ഡിസ്ട്രിക്ട് ബി) എന്നിവരുടെ സ്ഥാനാരോഹണവും ചടങ്ങിൽ ആഘോഷിച്ചു.

സദസ് മുഴുവൻ  എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കിയാണ്  മേയറെയും മറ്റു തെരെഞ്ഞെടുക്കപ്പെട്ടവരെയും  ആദരിച്ചത്.

പൈതൃകത്തിന്റെയും പൊതുസേവനത്തിന്റെയും പുരോഗതിയിലുള്ള സമൂഹത്തിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെയും ആഘോഷമായി  സത്യപ്രതിജ്ഞ ചടങ്ങ് .  സിറ്റി കൗൺസിലിനൊപ്പം മേയർ ഇലക്കാട്ട് തന്റെ മൂന്നാം ടേം ആരംഭിക്കുമ്പോൾ, മിസ്സോറി സിറ്റി കൂടുതൽ വേഗത്തിൽ, ശക്തമായി, ഒരുമിച്ച് മുന്നോട്ട് പോകാൻ കുതിക്കുന്നു.

2028 വരെയാണ് മേയറുടെ കാലാവധി. ഡിസ്ട്രിക്റ്റ്  കൗൺസിൽ അംഗം ജെഫ്രി ബോണിയെ 52.61% വോട്ടോടെയാണ് റോബിൻ  പരാജയപ്പെടുത്തിയത്.  

Report തോമസ് നെയ്‌ച്ചേരിൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...