അമേരിക്കൻ വാർത്തശാസ്ത്രീയം

ഇന്ത്യ തദ്ദേശീയ ജീൻ തെറപ്പി വികസിപ്പിച്ചു; ഡിഎൻഎയിൽ മാറ്റം വരുത്തി Sickle cell Anemia പ്രതിരോധിക്കാം

ന്യൂഡൽഹി: ഡിഎൻഎയിൽ മാറ്റം വരുത്തി അരിവാൾരോഗ (Sickle cell anemia) ത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ആദ്യ തദ്ദേശീയ ജീൻ തെറപ്പി ഇന്ത്യ വികസിപ്പിച്ചു. സിആർഐഎസ്പിആർ (ക്ലസ്‌റ്റേഡ് റെഗുലേർലി ഇന്റർസ്‌പേസ്ഡ് ഷോർട്ട് പലിൻഡ്രോമിക് റിപ്പീറ്റ്‌സ്) എന്ന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ തെറപ്പിക്ക് ‘ബിർസ 101’ എന്നാണ് പേരിട്ടിരിക്കുന്നത്. ഗോത്രവിഭാഗങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ജനിതകരോഗമാണ് അരിവാൾ രോഗം (Sickle cell anemia). അതിനാൽ ഗ്രോത്രവിഭാഗത്തിലെ വിമോചനപോരാളിയായ ബിർസ മുണ്ടയുടെ സ്മരണാർഥമാണ് തെറപ്പിക്ക് അദ്ദേഹത്തിന്റെ പേരിട്ടത്.

ന്യൂഡൽഹിയിലെ സിഎസ്‌ഐആർ– ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയാണ് (ഐജിഐബി) തെറപ്പി വികസിപ്പിച്ചത്. വിദേശത്ത് 20–25 കോടി രൂപ ചെലവുള്ള ചികിത്സയാണിത്. സ്വകാര്യ മരുന്നുകമ്പനികളുടെ സഹായത്തോടെ ‘ബിർസ 101’ വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു സൗജന്യമായി വിതരണം ചെയ്യുമെന്നു കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.

കേരളത്തിൽ അട്ടപ്പാടിയിലുൾപ്പെടെ അരിവാൾ രോഗബാധിതരുണ്ട്. ഇന്ത്യയെ 2047ൽ അരിവാൾ രോഗമുക്തമാക്കാനാണു കേന്ദ്രസർക്കാർ നീക്കം.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...