അമേരിക്കൻ വാർത്ത

ഫോമാ ലാസ് വേഗസ് കുടുംബ സംഗമം വൻവിജയമായി

ലാസ് വേഗസ് : ഫോമാ വെസ്‌റ്റേൺ റീജന്റെ ആഭിമുഖ്യത്തിൽ ലാസ് വേഗസിൽ നടത്തിയ ഫാമിലി നൈറ്റ് വൻവിജയമായി. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നൂറ് റജിസ്‌ട്രേഷനിൽ നിന്നും ഇരുനൂറിലേക്ക് റജിസ്‌ട്രേഷൻ എത്തി.

റീജനൽ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫിന്റെയും ബിസിനസ് ചെയർ ബിജു സക്കറിയായുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ റീജനിൽ നിന്നുള്ള എല്ലാ അംഗസംഘടനകളും പങ്കെടുത്തു. ഞഢജ ജോൺസൺ, എല്ലാവരെയും സദസ്സിന് പരിചയപ്പെടുത്തി സ്വാഗതം ചെയ്തു.

ചെയർമാൻ റെനി പൗലോസിന്റെ ഈശ്വര പ്രാർഥനയോടെ തുടക്കം കുറിച്ച പൊതുപരിപാടിയിൽ എലൈൻ സജി അമേരിക്കൻ ദേശീയഗാനവും, നിർമല സജിത്ത്, വിനിത സുകുമാരൻ എന്നിവർ ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു. ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, ഫോമ മുൻപ്രസിഡന്റ് ജോൺ ടൈറ്റസ്, ബിസിനസ് ചെയർ ബിജു സക്കറിയ എന്നിവർ ആശംസകൾ നേർന്നു.

https://signup.mychariotenergy.com/Home/?Promocode=UNIQUE

മിസ് കലിഫോർണിയ ടീൻ ഫസ്റ്റ് റണ്ണർ അപ്പ് എലൈൻ സജിയെ ആദരിച്ചു. സജി കപ്പാട്ടിലിന്റെയും ഡോ. രെശ്മി സജിയുടെയും മകളാണ്. ഡോക്ടർ മഞ്ജു പിള്ളയുടെ നേതൃത്വത്തിൽ നടന്ന ഫാഷൻ ഷോ ഹൃദ്യമായി. റീജനൽ കമ്മിറ്റിയുടെ പ്രത്യേക ക്ഷണ പ്രകാരം എത്തിയ നാഷനൽ നേതാക്കളായ ഫോമാ ബൈലോ കമ്മിറ്റി ചെയർമാൻ ജോൺ സി. വർഗീസ്, നാഷനൽ കമ്മിറ്റി അംഗങ്ങളായ തോമസ് കർത്തനാൽ, മോളമ്മ വർഗീസ്, ബിജു തോണിക്കടവിൽ, മാത്യു വർഗീസ്, അനു സ്‌കറിയ, ബിനോയ് തോമസ്, രേഷ്മ രഞ്ജൻ, സാമുവൽ മത്തായി, ജിഷോ തോമസ്, രാജു പള്ളത്ത്, മോൻസി വർഗീസ്, എന്നിവരെ പ്രത്യേകം ആദരിച്ചു.

നാഷനൽ കമ്മിറ്റി അംഗങ്ങളായ സുജ ഔസോ, സജൻ മൂലേപ്ലാക്കിൽ, ഡോ. മഞ്ജു പിള്ള, ആഗ്‌നസ് ബിജു, റീജനൽ ട്രഷറർ മാത്യു ചാക്കോ, വൈസ് ചെയർമാൻ ജോസഫ് ഔസോ, ജോയിന്റ് സെക്രട്ടറി സെൽബി കുര്യാക്കോസ്, പിആർഒ പന്തളം ബിജു തോമസ്, ജാസ്മിൻ പരോൾ, ഡോ. രശ്മി സജി, രാജൻ ജോർജ്, ജാക്‌സൺ പൂയപ്പാടം, പോൾ ജോൺ, ഷാൻ പരോൾ, സർഗം പ്രസിഡന്റ് വിൽസൺ നെച്ചിക്കാട്ട്, കൊളറാഡോ മലയാളി അസോസിയേഷൻ പ്രസിഡന്റ് വിമൽ ആൻഡ്രൂസ്, മങ്ക പ്രസിഡന്റ് പത്മപ്രിയ പാലോട്ട്, കേരള അസോസിയേഷൻ ഓഫ് ലാസ് വേഗസ് പ്രസിഡന്റ് ഡോ.തോംസൺ ചെമ്പ്‌ലാവിൽ, സെക്രട്ടറി ഡേവിഡ് പറപ്പിള്ളി, എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.

കേരള അസോസിയേഷൻ ഓഫ് ലാസ് വേഗാസിന്റെ പങ്കാളിത്തവും ശ്രദ്ധേയമായി. ലൊസാഞ്ചലസിൽ നിന്നുള്ള ഗായകനായ ബിജു മാത്യുവിന്റെ ലൈവ് ഗാനമേള അരങ്ങേറി. സെക്രട്ടറി സജിത് തൈവളപ്പിൽ ഏവർക്കും നന്ദി രേഖപെടുത്തി.

Report പന്തളം ബിജു

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...