അമേരിക്കൻ വാർത്ത

റോക്ക് ലാൻഡിൽ ഇന്ത്യൻ ഹെറിറ്റേജ് ആഘോഷം: കേരള പിറവിയും ദീപാവലിയും ആഘോഷിച്ചു

ന്യൂയോർക്ക്: റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ  ഡോ. ആനി പോളിന്റെ നേതൃത്വത്തിൽ പാലിസേഡ്സ് സെൻ്റർ മാളിൽ പല വർഷങ്ങളായി ആഘോഷിച്ചു വരുന്ന  ഇന്ത്യൻ ഹെറിറ്റേജ് ഡേ ഇത്തവണയും  വിപുലമായി സംഘടിപ്പിച്ചു. ലോക്കൽ കമ്മ്യൂണിറ്റിയുമായി ഇന്ത്യൻ സംസ്കാരത്തെ ബന്ധിപ്പിക്കുന്ന ശക്തമായ ഒരു പാലമായി ഇത്തരം പരിപാടികൾ പ്രവർത്തിക്കുമെന്നതാണ് ഡോ. ആനി പോൾ മുന്നോട്ടു വച്ച ആശയം. ഇന്ത്യൻ ഹെറിറ്റേജ് ആന്റ് ആർട്സ് അവേർനെസ് (ICHAA) ക്ലബ്ബിന്റെ സഹകരണത്തോടെ  സംഘടിപ്പിച്ച ഈ ആഘോഷത്തിൽ ആറുനൂറിലധികം പേർ പങ്കെടുത്തു.

ഡോ. ആനി പോൾ ഏവരെയും സ്വാഗതം ചെയ്തു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള കോൺസൽ പ്രജ്ഞാ സിംഗ് മുഖ്യാതിഥിയായിരുന്നു. ICHAA പ്രസിഡന്റായ മാത്യു വർഗീസ്, ഡോ. ആനി പോളിനൊപ്പം വിവിധ നേതാക്കളെ പരിചയപ്പെടുത്തി.

സ്റ്റേറ്റ് സെനറ്റർ ബിൽ വെബർ, കൗണ്ടി ക്ലർക്ക് ഡോണ സിൽബർമാൻ, കൗണ്ടി ലെജിസ്ലേറ്റർ ടോണി ഏൾ, ലെജിസ്ലേറ്റർ പോൾ ക്ലിയറി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. NAACP സ്പ്രിംഗ് വാലി പ്രസിഡൻറ് വില്ലി ട്രാറ്റ്മാനും സന്നിഹിതനായിരുന്നു.

FOKANA, FOMAA, തുടങ്ങിയ സംഘടനകളുടെ നേതാക്കളായി പോൾ കറുകപ്പിള്ളി, ഫിലിപ്പോസ് ഫിലിപ്പ്, സജി പോത്തൻ, നോവ ജോർജ്, പി. ടി. തോമസ്, ജോസ് ചാരുംമൂട്, റോയ് ചെങ്ങന്നൂർ , ഇന്ത്യൻ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് റോയ് ആന്റണി , HVMA പ്രസിഡന്റ് വിശ്വനാഥൻ കുഞ്ഞുപിള്ള, ലിയോക്ലബ് പ്രസിഡന്റ് ഡൈന തോമസ് തുടങ്ങി  ഒട്ടേറെ   നേതാക്കൾ പങ്കെടുത്തു.

കലാപരിപാടികൾ ഏറെ ശ്രദ്ധേയവും മനോഹരവുമായിരുന്നു. അരിയാന കോവൂരിന്റെ അമേരിക്കൻ ദേശീയഗാനവും, തുടർന്ന് സ്നേഹ സോജിയുടെ ഇന്ത്യൻ ദേശീയഗാനവും അതീവ മനോഹരമായി.

മേള മൈത്രി റോക്ക്‌ലാൻഡ് ചെണ്ടമേളത്തിന്റെ പ്രകടനം  സദസ്സിനെയാകെ ആവേശഭരിതമാക്കി.  സാത്വിക ഡാൻസ് അക്കാദമിയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ദേവിക നായർ,   നാട്യമുദ്ര സ്കൂൾ ഓഫ് ഡാൻസിന്റെ ആർട്ടിസ്റ്റിക് ഡയറക്ടർ ലിസ ജോസഫ്, മയൂര സ്കൂൾ ഓഫ് ആർട്സിന്റെ ബിന്ദിയ ശബരിനാഥ്, എന്നിവരും അവരുടെ വിദ്യാർത്ഥികളും വിവിധ നൃത്തങ്ങളുടെ  ദൃശ്യവിരുന്നാക്കി.  ഗുരു ഇന്ദ്ര  രാജശേഖരിന്റെ നേതൃത്വത്തിലുള്ള ഗ്ലോബൽ മുദ്ര പെർഫോർമിംഗ് ആർട്സിലെ കലാകാരന്മാരും    നൃത്തങ്ങൾ  അവതരിപ്പിച്ചു. ദൃശ്യവിരുന്നാക്കി.   അധ്യാപകരെയും കലാകാരന്മാരെയും ഡോ. ആനി പോൾ പ്രത്യേകമായി അഭിനന്ദിച്ചു.

ഷാജി ജോസഫ്, ബിൽജിൻ വർഗീസ്, വിപിൻ കുമാർ & വിശ്വനാഥൻ കുഞ്ഞുപിള്ള, യശസ്വിനി–തേജസ്വിനി പോളംരാജു എന്നിവരുടെ ഗാനങ്ങളും സദസ്സിന്റെ വലിയ കൈയടി നേടി.

എല്ലാ കലാകാരന്മാർക്കും സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. നാഷണൽ ഇന്ത്യൻ നഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ഓഫ് അമേരിക്ക (NINPAA) പ്രസിഡൻറ് സാറ അമ്പാട്ടിന്റെ നേതൃത്വത്തിൽ ഹെൽത്ത് ഫെയറും സംഘടിപ്പിച്ചു. മോണ്ടിഫിയോർ നായക്  ഹോസ്പിറ്റലിലെ സ്റ്റാഫ് നിരവധി പേർക്ക് സൗജന്യ ഫ്ലൂ വാക്സിൻ നൽകി .

യൂത്ത് കൗൺസിൽ, ലിയോ ക്ലബ് അംഗങ്ങൾ വോളന്റീയർമാരായിരുന്നു. ഷൈമി ജേക്കബ് പങ്കെടുത്ത എല്ലാവര്ക്കും   കൂടാതെ പാലിസേഡ്സ് മാൾ മാനേജ്മെന്റിനും നന്ദി അറിയിച്ചു. സൗണ്ട് സിസ്റ്റം ജേസൺ മാത്യുവും, ഫോട്ടോഗ്രഫി ജോജോ ജെയിംസും നിർവഹിച്ചു. ദിനത്തിന്റെ മനോഹര അവതരണവും പ്രോഗ്രാം മാനേജ്മെന്റും ടീന ആശിഷ് അറക്കത്ത് മികച്ച രീതിയിൽ നിർവഹിച്ചു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിച്ച പരിപാടികൾ വൈകുന്നേരം നാലരയോടെ സമാപിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...