അമേരിക്കൻ വാർത്ത

ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന് ചെറുപുഷ്പ മിഷൻ ലീഗിന്റെ ആദരം

ഷിക്കാഗോ: മെത്രാഭിഷേകത്തിന്റെ രജത ജൂബിലി നിറവിൽ നിൽക്കുന്ന സെന്റ് തോമസ് സിറോ മലബാർ രൂപതയുടെ മുൻ അധ്യക്ഷൻ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന് ചെറുപുഷ്പ മിഷൻ ലീഗ് രൂപത സമിതി ആദരവുകൾ അർപ്പിച്ചു. രൂപതാ വാർഷികത്തോടനുബന്ധിച്ചാണ് ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ മിഷൻ ലീഗ് കൂട്ടായ്മ സ്നേഹാദരവ് സമർപ്പിച്ചത്.

ബിഷപ് മാർ ജോയ് ആലപ്പാട്ടും മിഷൻ ലീഗ് രൂപതാ ഭാരവാഹികളും ചേർന്ന് മാർ ജേക്കബ് അങ്ങാടിയത്തിനെ പൊന്നാട അണിയിച്ചു. മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് പറപ്പള്ളിൽ പൂച്ചെണ്ട് നൽകി മിഷൻ ലീഗ് കുടുംബത്തിന്റെ സ്നേഹവും ആദരവും  അറിയിച്ചു.

ആദരവ് അർപ്പിക്കൽ ചടങ്ങിൽ മിഷൻ ലീഗ് രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് ദാനവേലിൽ, രൂപതാ ജനറൽ സെക്രട്ടറി ടിസൺ തോമസ്, ജോയിന്റ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയാ എം.എസ്‌.എം.ഐ., അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, എക്സിക്യൂട്ടീവ് അംഗം ആൻ ടോമി എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...