അമേരിക്കൻ വാർത്ത

കെഇസിഎഫ് ഡാലസ് ബാസ്കറ്റ്ബോൾ ടൂർണമെന്റ് 22ന്

ഡാലസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ് (KECF) ഡാലസ് സംഘടിപ്പിക്കുന്ന അഞ്ചാമത് 5 vs 5 ബാസ്കറ്റ്ബോൾ ടൂർണമെന്റ് 22ന്  നടക്കും. ഡാലസിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളെയും സമൂഹങ്ങളെയും ഒന്നിപ്പിക്കുന്ന ഈ കായിക മാമാങ്കം ലൂയിസ്‌വില്ലിലുള്ള ദി മാക് സ്പോർട്സ്  എന്ന സ്ഥലത്താണ് നടക്കുക. രാവിലെ 10ന് ആരംഭിച്ച്  വൈകുന്നേരം അഞ്ചിന് സമാപിക്കുന്ന രീതിയിലാണ് ടൂർണമെന്റ് ക്രമീകരിച്ചിരിക്കുന്നത്.

കാർറോൾട്ടണിലെ (Carrollton) സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യൻ കത്തീഡ്രൽ ചർച്ചാണ് ഈ വർഷത്തെ പരിപാടിയുടെ ആതിഥേയർ. ടൂർണമെന്റിന്റെ വിജയത്തിനായി കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്  സ്പോർട്സ് കമ്മിറ്റി അംഗങ്ങൾ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ഫാ. ബേസിൽ ഏബ്രഹാം (പ്രസിഡന്റ്), അലക്സ് അലക്സാണ്ടർ (ജനറൽ സെക്രട്ടറി), ജോസഫ് ജോർജ് (ട്രഷറർ), ഫാ. മാർട്ടിൻ ബാബു (കോഓർഡിനേറ്റർ), മനോജ് ഡാനിയേൽ (കോഓർഡിനേറ്റർ),ഷാജി എസ് രാമപുരം, എബി ജോർജ്, സോണി ജേക്കബ്, ഫിലിപ്പ് മാത്യു, പ്രിൻസ് സാമുവൽ, സോനു വർക്കി എന്നിവരടങ്ങുന്ന സംഘമാണ് ടൂർണമെന്റിന് നേതൃത്വം നൽകുന്നത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...