സിനിമ

എസ്.എസ്. രാജമൗലി-മഹേഷ് ബാബു ബ്രഹ്മാണ്ഡ ചിത്രം: ‘വാരാണാസി’

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രം ‘വാരാണാസി’യുടെ ബ്രഹ്മാണ്ഡ ട്രെയിലർ റിലീസായി. ചിത്രത്തിൽ ‘രുദ്ര’ എന്ന കഥാപാത്രമായാണ് മഹേഷ് ബാബു എത്തുന്നത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയിലർ പ്രകാശനം ചെയ്തത്.

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രം ശ്രീ ദുർഗ്ഗ ആർട്ട്‌സ്, ഷോവിംഗ് ബിസിനസ് എന്നീ ബാനറുകളിൽ കെ.എൽ. നാരായണ, എസ്.എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കീരവാണിയാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന ‘വാരാണാസി’യുടെ ട്രെയിലർ, റാമോജി ഫിലിം സിറ്റിയിൽ പ്രത്യേകം സജ്ജമാക്കിയ 130×100 അടി വലിപ്പമുള്ള സ്ക്രീനിലാണ് പ്രദർശിപ്പിച്ചത്. സി.ഇ. 512-ലെ വാരണാസി നഗരം കാണിച്ചുകൊണ്ടാണ് ട്രെയിലർ ആരംഭിക്കുന്നത്. പിന്നീട് 2027-ൽ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹത്തെയും, അന്റാർട്ടിക്കയിലെ റോസ് ഐസ് ഷെൽഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ. 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികർണ്ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറിൽ അനാവരണം ചെയ്യുന്നു.

ട്രെയിലറിന്റെ അവസാനം കൈയിൽ ത്രിശൂലവുമേന്തി കാളക്കൂറ്റന്റെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ ‘രുദ്ര’ എന്ന കഥാപാത്രം പ്രത്യക്ഷപ്പെട്ടപ്പോൾ, അറുപതിനായിരത്തിലധികം കാഴ്ചക്കാർ നിറഞ്ഞ ഇവന്റ് വേദി ഹർഷാരവം കൊണ്ട് നിറഞ്ഞു. സിനിമയുടെ പ്രമോഷൻ പരിപാടിക്ക് മഹേഷ് ബാബു കാളയുടെ പുറത്ത് എൻട്രി ചെയ്തതും വലിയ ആവേശമായി.

ഐമാക്സിൽ ഒരുങ്ങുന്ന ചിത്രം എന്നതിനാൽ തന്നെ തിയേറ്ററുകളിൽ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്ന് ഉറപ്പാണ്. ‘ബാഹുബലി’, ‘ആർ.ആർ.ആർ.’ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കിയ രാജമൗലിയുടെ ഈ ചിത്രം 2027-ൽ തിയേറ്ററുകളിൽ എത്തും. മണിക്കൂറുകൾക്കുള്ളിൽ അഞ്ച് മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രെയിലർ ലോകമെമ്പാടും ട്രെൻഡിംഗിൽ മുന്നിലാണ്. പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ പി.ആർ.ഒ. ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...