അമേരിക്കൻ വാർത്ത

പ്രിൻസ് ജോൺസണ് 2026–ലെ ന്യൂയോർക്ക് സ്റ്റേറ്റ് “ടീച്ചർ ഓഫ് ദി ഇയർ” പുരസ്കാരം

ന്യൂയോർക്ക്: മാൻഹട്ടനിലെ ഫുഡ് ആൻഡ് ഫിനാൻസ് ഹൈസ്കൂളിലെ സോഷ്യൽ സ്റ്റഡീസ് അധ്യാപകനായ പ്രിൻസ് ജോൺസൺ 2026-ലെ ന്യൂയോർക്ക് സ്റ്റേറ്റ് ‘ടീച്ചർ ഓഫ് ദി ഇയർ’ പുരസ്കാരത്തിന് അർഹനായി.തന്റെ വിദ്യാർത്ഥികളെ വിദ്യ പകരുന്നതിലൂടെ നല്ല വ്യക്തികളായി വളർത്തുകയും, അവരുടെ ആവേശങ്ങളും കഴിവുകളും ഉണർത്തുകയും, പഠനത്തിൽ ആഴത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്ന സമർപ്പണത്തിനാണ് ഈ അംഗീകാരം ലഭിച്ചത്. 27 വർഷമായി അദ്ദേഹം അധ്യാപനരംഗത്തുണ്ട്. ഈ നേട്ടം കൈവരിക്കാൻ തന്റെ വിദ്യാർഥികൾ നൽകിയ പിന്തുണ അതിശയിപ്പിക്കുന്നതായിരുന്നു എന്ന് ജോൺസൺ അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് അവരുടെ അധ്യാപകരോടുള്ള സ്നേഹവും ബഹുമാനവും എത്രയാണെന്ന് ഇതിലൂടെ മനസ്സിലായെന്നും അതൊരിക്കലും അധ്യാപകർ മറക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടീച്ചർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ, പ്രിൻസ് ജോൺസൺ ഇനി മുഴുവൻ ന്യൂയോർക്ക് സംസ്ഥാന അധ്യാപക സമൂഹത്തിന്റെയും ആംബാസഡറായി പ്രവർത്തിക്കും.  നാഷണൽ ടീച്ചർ ഓഫ് ദി ഇയർ അവാർഡിനുള്ള സംസ്ഥാന സ്ഥാനാർഥിയുമാണ് അദ്ദേഹം.

വിദ്യാർത്ഥികളുടെ ക്ഷേമത്തിനും ഭാവിക്കുമുള്ള തന്റേതായ അധ്യാപനദർശനവും പ്രതിബദ്ധതയും കൊണ്ട് വിദ്യാഭ്യാസ രംഗത്ത് പ്രതീക്ഷയുടെ ദീപമായി നിലനിൽക്കുന്ന പ്രിൻസ് ജോൺസൺ സാറിന് ന്യൂയോർക്കുകാർ അഭിനന്ദനങ്ങൾ നേർന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...