അമേരിക്കൻ വാർത്ത

നോർത്ത് കരലിന ഷാർലറ്റിൽ ഫെഡറൽ ഇമിഗ്രെഷൻ ഏജന്റുമാർ വ്യാപകമായി റെയ്‌ഡ് തുടങ്ങി

നോർത്ത് കരലിനയുടെ ഏറ്റവും വലിയ നഗരമായ ഷാർലറ്റിൽ ശനിയാഴ്ച്ച ഫെഡറൽ ഇമിഗ്രെഷൻ ഏജന്റുമാർ വ്യാപകമായ റെയ്‌ഡുകൾ ആരംഭിച്ചു. അനധികൃത കുടിയേറ്റക്കാരെ തൂത്തു വാരി അമേരിക്കൻ ജനതയെ സുരക്ഷിതരാക്കുമെന്നു ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ട്രിഷ്യ മക്ലോഫ്ലിൻ പറഞ്ഞു. ഡെമോക്രാറ്റുകൾ ഭരിക്കുന്ന നഗരത്തിൽ അക്രമാസക്തരായ അനധികൃത കുടിയേറ്റക്കാരെയാണ് ലക്‌ഷ്യം വയ്ക്കുന്നത്.

നിരവധി പേരെ യുഎസ് ബോർഡർ പട്രോൾ അറസ്റ്റ് ചെയ്തതായി മാധ്യമങ്ങൾ പറയുന്നു.

നഗരത്തിലെ 150,000ലേറെ കുടിയേറ്റക്കാർക്കിടയിൽ അനാവശ്യമായി ഭീതി ഉയർത്തുന്ന റെയ്‌ഡുകളാണ് ഇവയെന്നു നഗരാധികൃതർ ചൂണ്ടിക്കാട്ടി.  ഷാർലറ്റ് മേയർ വി ലൈലസ് പറഞ്ഞു: “ജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ഷാർലറ്റ്-മെക്‌ലാൻബർഗ്‌ കൗണ്ടി നിവാസികൾക്ക്‌ ഞങ്ങളുടെ പിന്തുണയുണ്ട്.

“ഞങ്ങൾ സേവിക്കുന്ന ജനങ്ങളുടെ അവകാശങ്ങളും അന്തസും സംരക്ഷിക്കുമെന്നു ഞങ്ങൾ ഉറപ്പു തന്നിട്ടുണ്ട്. അതിനു നിയമാനുസൃതം വേണ്ടതു ചെയ്യും. ജനങ്ങൾ അവരുടെ അവകാശങ്ങൾ മനസിലാക്കുകയും ചെയ്യണം.”

പ്രതിഷേധിക്കുന്നവർ സമാധാനം ഉറപ്പാക്കണമെന്നു അധികൃതർ അഭ്യർഥിച്ചു. ആവശ്യമെങ്കിൽ റെയ്‌ഡിൽ പങ്കെടുക്കാത്ത നഗരത്തിലെ പോലീസിനെ വിളിക്കണം.

ബോർഡർ പട്രോൾ, ഐസ് ഏജന്റുമാർ വെള്ളിയാഴ്ച്ച നഗരത്തിൽ എത്തിയതോടെ ഭീതി മൂലം പല കച്ചവട സ്ഥാപനങ്ങളും അടച്ചതായി റിപ്പോർട്ടുണ്ട്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...