അമേരിക്കൻ വാർത്ത

മാപ്പ് തെരഞ്ഞെടുപ്പ് 2025 ഡിസംബർ 7 ഞായറാഴ്ച

ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയായുടെ (MAP)  2026 ലെ ഭരണസമിതിക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പ്,  2025 ഡിസംബർ 7 ഞായറാഴ്ച ഉച്ചകഴിഞ്ഞു 1:00 PM മുതൽ വൈകിട്ട്  5:00 PM വരെ കാസ്റ്റർ അവന്യുവിലുള്ള മാപ്പ് ബിൽഡിംഗിൽവച്ച് നടത്തപ്പെടുന്നു. (7733 Castor Ave #3615, Philadelphia, PA 19152)

വോട്ട് ചെയ്യാനുള്ള യോഗ്യത:

ലൈഫ് ലോംഗ് മെമ്പർഷിപ്പ് നേടിയിട്ടുള്ള ആജീവനാന്ത  അംഗങ്ങൾക്കും,അസോസിയേഷനുമായി ബന്ധപ്പെട്ട  കുടിശ്ശികകൾ അടച്ചുതീർത്ത   സ്ഥിര അംഗങ്ങൾക്കും മാത്രമേ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അർഹതയുള്ളൂ.

അംഗത്വ പുതുക്കൽ സമയപരിധി:

മാപ്പിൽ അംഗത്വം നേടിയിട്ടുള്ളവർ, അവരുടെ അംഗത്വ പുതുക്കലുകൾ 2025 നവംബർ 22-ന് മുമ്പായി ചെയ്തു തീർക്കേണ്ടതാണ്. 2024-ൽ സജീവ അംഗത്വം നേടിയ അംഗങ്ങൾക്ക് മാത്രമേ 2025-ലേക്ക് അംഗത്വം പുതുക്കാനുള്ള  അർഹതയുണ്ടായിരിക്കുകയുള്ളു എന്നത് പ്രത്യേകം ഓർപ്പിക്കുന്നു.  

നോമിനേഷൻ വിശദാംശങ്ങൾ:

വിവിധ പൊസിഷനിലേക്കുള്ള നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 22, 2025 ശനിയാഴ്ച വൈകിട്ട്  5:00 മണി വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.  

നോമിനേഷനുകൾ പിൻവലിക്കാനുള്ള അവസാന തീയതി: ഡിസംബർ 4, 2025 – 5:00 PM

എല്ലാ നാമനിർദ്ദേശങ്ങളും തിരഞ്ഞെടുപ്പ് ഓഫീസർ ബിനു ജോസഫ് – 267-235-4345,

അസിസ്റ്റൻ്റ് ഇലക്ഷൻ ഓഫീസർമാരായ അനു സ്കറിയ – 267-496-2423, തോമസ് ചാണ്ടി – 201-446-5027: ഇവരിൽ ആരുടെയെങ്കിലും പക്കൽ സമർപ്പിക്കേണ്ടതാണ് എന്ന് മാപ്പ് പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ, സെക്രട്ടറി ലിജോ പി ജോർജ്ജ്, ട്രഷറർ ജോസഫ് കുരുവിള (സാജൻ) എന്നിവർ അറിയിച്ചു.

Report: റോജീഷ് സാം സാമുവൽ, മാപ്പ് പി.ആർ.ഒ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...