അമേരിക്കൻ വാർത്ത

ഒരു വനിതാ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഇപ്പോഴും അമേരിക്ക പരിപൂർണമായി തയാറായിട്ടില്ല എന്ന് മുൻ പ്രഥമ വനിത മിഷേൽ ഒബാമ

വാഷിങ്ടൻ : അമേരിക്കൻ ഐക്യനാടുകൾക്ക് ഒരു വനിതാ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഇപ്പോഴും ‘പരിപൂർണമായി തയാറായിട്ടില്ല’ എന്ന് മുൻ പ്രഥമ വനിത മിഷേൽ ഒബാമ അഭിപ്രായപ്പെട്ടു. ബ്രൂക്ലിൻ അക്കാദമി ഓഫ് മ്യൂസിക്കിൽ നടത്തിയ സംഭാഷണത്തിനിടെയാണ്, തന്റെ പുതിയ പുസ്തകമായ ‘ദി ലുക്ക്’ നെക്കുറിച്ചുള്ള ചർച്ചയ്ക്കിടയിൽ മിഷേൽ ഒബാമ ഈ സുപ്രധാന പരാമർശം നടത്തിയത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തന്നോട് ആവശ്യപ്പെടുന്നവരോടായി അവർ, ‘നിങ്ങൾ ഒരു സ്ത്രീക്ക് വേണ്ടി തയാറല്ല. അതുകൊണ്ട് എന്റെ സമയം കളയരുത്,’ എന്ന് പ്രതികരിച്ചു. അമേരിക്കൻ രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന ലിംഗവിവേചനവും ഒരു സ്ത്രീയുടെ നേതൃത്വത്തെ അംഗീകരിക്കാൻ പുരുഷന്മാർക്കുള്ള മനോഭാവപരമായ വെല്ലുവിളിയുമാണ് ഇതിലൂടെ മിഷേൽ ഒബാമ ചൂണ്ടിക്കാട്ടിയത്.

മിഷേൽ ഒബാമയുടെ ഈ അഭിപ്രായങ്ങൾക്ക് ശക്തി പകരുന്നതാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോൾ കാണുന്നത്. 1872ൽ ഇക്വൽ റൈറ്റ്‌സ് പാർട്ടിയുടെ സ്ഥാനാർതിയായി മത്സരിച്ച വിക്ടോറിയ വുഡ്ഹൾ ആണ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആദ്യത്തെ വനിതയെങ്കിലും, സ്ത്രീകൾക്ക് വോട്ടവകാശം പോലും ഇല്ലാതിരുന്ന അക്കാലത്ത് അവരുടെ ശ്രമം ശ്രദ്ധേയമായി.

ആധുനിക ചരിത്രത്തിൽ, 2016ൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിച്ച ഹിലാരി ക്ലിന്റൻ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ചരിത്രത്തിൽ പ്രസിഡന്റ് സ്ഥാനാർഥിയാകുന്ന ആദ്യത്തെ വനിതയായി. എന്നാൽ ഏറ്റവും യോഗ്യതയുള്ള സ്ഥാനാർഥിയായി കണക്കാക്കപ്പെട്ടിട്ടും അവർക്ക് ഡോണൾഡ് ട്രംപിനോട് പരാജയപ്പെടേണ്ടി വന്നു. 2024ലെ തിരഞ്ഞെടുപ്പിൽ കമല ഹാരിസ് പരാജയപ്പെട്ടതും, ഒരു സ്ത്രീക്ക് ഉന്നത നേതൃത്വം നൽകാൻ കഴിയുമോ എന്നതിനെക്കുറിച്ചുള്ള അമേരിക്കൻ സമൂഹത്തിലെ ചില വിഭാഗങ്ങളുടെ ആഴത്തിലുള്ള സംശയങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും മിഷേൽ ഒബാമ പറയാതെ പറയുന്നു.

‘ഇപ്പോഴും, സങ്കടകരമെന്നു പറയട്ടെ, ഒരു സ്ത്രീയുടെ കീഴിൽ നയിക്കപ്പെടാൻ കഴിയുമെന്ന് തോന്നാത്ത ധാരാളം പുരുഷന്മാർ ഉണ്ട്. അത് നമ്മൾ കണ്ടതാണ്,’ എന്നും മിഷേൽ ഒബാമ കൂട്ടിച്ചേർത്തു. താൻ ഒരു രാഷ്ട്രീയക്കാരിയാകാൻ ആഗ്രഹിക്കുന്നില്ലെന്നും രാഷ്ട്രീയത്തിന്റെ പരിമിതികളില്ലാതെ സമൂഹത്തിൽ സ്വാധീനം ചെലുത്താൻ തനിക്ക് കഴിയുമെന്നും അവർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ പൗരന്മാർക്ക് ‘വളരാൻ ഇനിയും ഒരുപാട് ഉണ്ട്’ എന്ന അവരുടെ പരാമർശം, അമേരിക്കൻ രാഷ്ട്രീയത്തിലെ പരമോന്നത പദവിയിലെ ലിംഗപരമായ പ്രതിബന്ധങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലായി കണക്കാക്കപ്പെടുന്നു.

Report: ജയിംസ് വർഗീസ്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...