അമേരിക്കൻ വാർത്ത

യാക്കോബായ സഭ അമേരിക്കന്‍ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു

ന്യൂജേഴ്‌സി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് ന്യൂജേഴ്‌സിയിലുള്ള ഭദ്രാസന ആസ്ഥാനത്ത് വച്ച് ഇദം പ്രഥമമായി ജൂലൈ മാസം 22-ാം തീയ്യതി മുതല്‍ 25-ാം തീയതി വരെ നടത്തപ്പെട്ടു. ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് ജൂലൈ 25-ാം തീയ്യതി, യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയുമായ, ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ഒന്നാമന്‍ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയോടെ സമാപിച്ചു.


സ്ഥാനരോഹണത്തിന് ശേഷം ആദ്യമായി അമേരിക്കയില്‍ എഴുന്നള്ളി വന്ന ശ്രേഷ്ഠ പിതാവിന് ന്യൂയോര്‍ക്കിലുള്ള പൊമോണയില്‍ വച്ച് നടന്ന ബാങ്ക്വറ്റില്‍ അതിവിപുലമായ സ്വീകരണമാണ് നല്‍കിയത്. അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്തായും, പാത്രിയര്‍ക്കല്‍ വികാരിയുമായ അതിഭദ്രാസന മെത്രാപ്പോലീത്തായും, പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. ഭദ്രാസന സെക്രട്ടറി റവ.ഫാദര്‍ പോള്‍ തോട്ടക്കാട്ട് ശ്രേഷ്ഠ ബാവയേയും, ഓറിയന്റെല്‍ ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് കടന്ന് വന്ന അഭവന്ദ്യ പിതാക്കന്‍മാരേയും, കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് കടന്നു വന്ന സഭാ പിതാക്കന്മാരേയും, വൈദീകരേയും, സന്നിഹിതരായിരുന്ന മറ്റേവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.


യോഗത്തില്‍ അഭിവന്ദ്യ യൂഹാനോന്‍ മോര്‍ കാവാക്ക് മെത്രാപ്പോലീത്ത (സിറിയക് ഓര്‍ത്തഡോക്‌സ്, ഈസ്‌റ്റേണ്‍ ഭദ്രാസനം), അഭിവന്ദ്യ ഡോക്ടര്‍ ആയൂബ് മോര്‍ സില്‍വാനിയോസ് മെത്രോപ്പോലീത്ത (ക്്‌നാനായ അതിഭദ്രാസനം), ആസ്‌ട്രേലിയയില്‍ നിന്നുമുള്ള റവ.ഫാ.ജേക്കബ് ജോസഫ് പി.എച്ച്. ഡി.(കീനോട്ട് സ്പീക്കര്‍), റവ.ഫാദര്‍ ജോസഫ് ഷമ്മാസ് (യൂത്ത് സ്പീക്കര്‍) എന്നിവര്‍ സംസാരിച്ചു. വിവിധാ സഭാ മേലദ്ധ്യക്ഷന്മാര്‍, കാനഡയിലേയും, അമേരിക്കയിലേയും, കോര്‍ എപ്പിസ്‌ക്കോപ്പമാര്‍, വൈദീകര്‍, ഭക്തസംഘടനാ ഭാരവാഹികള്‍, വിശ്വാസികള്‍ എന്നിവരും ബാവയുടെ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്ത ഓറിയന്റെല്‍ ഓര്‍ത്തഡോക്‌സ് സഭയിലെ എല്ലാ മെത്രാപ്പോലീത്തമാര്‍ക്കും വിവിധ ക്രൈസ്തവ സഭ മേലദ്ധ്യക്ഷന്മാര്‍ക്കും ശ്രേഷ്ഠ ബാവ ഭദ്രാസനത്തിന്റെ സ്‌നോഹപാരം നല്‍കി.


ജൂലൈ മാസം 24-ാം തീയ്യതി വെള്ളിയാഴ്ച നടന്ന സാംസ്‌ക്കാരിക തനിമ വിളിച്ചോതുന്ന ഘോഷയാത്രയും, അതിനെത്തുടര്‍ന്നുള്ള സമാപന സമ്മേളനവും, ശ്രേഷ്ഠ ബാവയുടേയും, അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരുടേയും, കോര്‍ എപ്പിസ്‌ക്കോപ്പാമാരുടേയും, വൈദീകരുടേയും, വിശ്വാസി സമൂഹത്തിന്റേയും സാന്നിദ്ധ്യം കൊണ്ട് വളരെയേറെ ശ്രദ്ധേയമായിരുന്നു. സമാപന സമ്മേളനത്തില്‍ ഭദ്രാസന ട്രഷറാര്‍ സിമി ജോസഫ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
സമാപന ദിവസത്തെ വിശുദ്ധ കുര്‍ബ്ബാന ശ്രേഷ്ഠ ബാവയുടെ മുഖ്യ കാര്‍മ്മിത്വത്തിലും, അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടേയും, കോറെപ്പിസ്‌ക്കോപ്പമാരുടേയും, വൈദീകരുടേയും സഹകാര്‍മ്മികത്വത്തിലും നടന്നു.

ആത്മീയത നിറഞ്ഞു നിന്ന ഈ കോണ്‍ഫറന്‍സില്‍ ദൈവത്തോട് കൂടുതല്‍ അടുക്കാനും, വിശ്വാസത്തില്‍ വളരാനും ഉള്ള തീക്ഷണമായ അര്‍പ്പണ ബോധം നേടിത്തന്നുവെന്ന് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത വിശ്വാസികള്‍ വിലയിരുത്തി. സര്‍വ്വശക്തനായ ദൈവത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഈ വര്‍ഷത്തെ കുടുംബമേള ന്യൂജേഴ്‌സിയിലെ ഭദ്രാസന ആസ്ഥാനത്ത് സമാപിച്ചു.

  • Report വര്‍ഗീസ് പാലമലയില്‍, മലങ്കര അതിഭദ്രാസന പി.ആര്‍.ഓ.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ആറാമത് എക്യൂമെനിക്കൽ ബാഡ്മിന്റൺ ടൂർണമെന്റ് ഓഗസ്റ്റ് 1-ന് ശനിയാഴ്ച

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...

അമേരിക്കൻ വാർത്ത

ഡാലസിൽ സുവർണ ജൂബിലി ആഘോഷത്തിന് ഒരുങ്ങി മാർത്തോമ്മാ സഭ; മൂന്ന് ദിന ആത്മീയ സംഗമം ജൂലൈ 31 മുതൽ

ഡാലസ്, ടെക്സസ്: ഫാർമേഴ്സ് ബ്രാഞ്ചിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് സ്ഥാപിതമായിട്ട് 50 വർഷം പൂർത്തിയാകുന്നതിന്റെ...

അമേരിക്കൻ വാർത്ത

കേരള സെന്ററിന്റെ 34-ാം വാർഷിക അവാർഡ് ആഘോഷം ഒക്ടോബർ 24-ന്

ന്യൂയോർക്ക് കേരള സെന്റർ അതിന്റെ ആരംഭകാലംമുതൽ തുടർച്ചയായി നടത്തിവരുന്ന Annual Award Gala ഈ വർഷം...

അമേരിക്കൻ വാർത്ത

‘നാട്യ സമുദ്ഗമഃ – ദി റൈസിങ്’; കാനഡയില്‍ അരങ്ങേറി, ഇന്ത്യന്‍ ശാസ്ത്രീയ നൃത്തകലയുടെ വിസ്മയം

വിറ്റ്ബി: കാനഡയില്‍ നടന്ന ‘നാട്യ സമുദ്ഗമഃ – ദി റൈസിംഗ്’ എന്ന പരിപാടി ഇന്ത്യന്‍ ശാസ്ത്രീയ...