അമേരിക്കൻ വാർത്ത

കേരള സെന്ററിന്റെ 34-ാം വാർഷിക അവാർഡ് ആഘോഷം ഒക്ടോബർ 24-ന്

ന്യൂയോർക്ക് കേരള സെന്റർ അതിന്റെ ആരംഭകാലംമുതൽ തുടർച്ചയായി നടത്തിവരുന്ന Annual Award Gala ഈ വർഷം ഒക്ടോബർ 24-ന് ആഘോഷിക്കുന്നതാണ്.

തങ്ങളുടെ പ്രവർത്തനമേഘലകളിൽ മികച്ച നേട്ടം കൈവരിച്ചവരും സമൂഹനന്മക്ക് മികച്ച സംഭാവനകൾ നൽകിയവരുമായ ഇന്ത്യൻ അമേരിക്കൻ മലയാളികളിൽ നിന്ന് കേരള സെന്റർ (ഇന്ത്യൻ അമേരിക്കൻ കേരള കൾച്ചറൽ ആൻഡ് സിവിക് സെന്റർ) 2026-ലെ വാർഷിക അവാർഡുകൾ പരിഗണിക്കുന്നതിനായി നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. സാമൂഹ്യ സേവനം, രാഷ്ട്രീയ നേതൃത്വം, കലയും സാഹിത്യവും, പത്രപ്രവർത്തനം, സോഷ്യൽ മീഡിയ ആക്ടിവിസം, മെഡിസിൻ, എഞ്ചിനീയറിംഗ്, നഴ്സിംഗ്, മറ്റ് പ്രൊഫഷൻസ്, ബിസിനസ്സ്, കോർപ്പറേറ്റ് മാനേജ്‌മെന്റ്, അപ്പ്ളൈഡ് സയൻസ് & ഐ. ടി. എന്നിവയാണ് അവാർഡ് വിഭാഗങ്ങൾ. 2026 ഒക്ടോബർ 24 ശനിയാഴ്ച വൈകുന്നേരം ന്യൂയോർക്കിലെ എൽമണ്ടിലുള്ള കേരള സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷിക അവാർഡ് ആഘോഷവേളയിൽ അവാർഡ് ജേതാക്കളെ ആദരിക്കും. നാമനിർദ്ദേശങ്ങൾക്കൊപ്പം ബയോ-ഡാറ്റയും സ്വന്തം നേട്ടങ്ങളും മുൻ അവാർഡുകളും സാക്ഷ്യപ്പെടുത്തുന്ന രേഖകളും ഉൾപ്പെടുത്തണം. എല്ലാ നാമനിർദ്ദേശങ്ങളും 2026 ഓഗസ്റ്റ് 7-നകം Kerala Center Award Committee, 1824 Fairfax Street, Elmont, NY 11003 എന്ന വിലാസത്തിൽ അയയ്ക്കണം. kc@keralacenterny.com എന്ന ഇ-മെയിൽ വിലാസത്തിലും ഇത് അയയ്ക്കാവുന്നതാണ്.

ട്രൈ-സ്റ്റേറ്റ് ന്യൂയോർക്ക് പ്രദേശത്തെ കേരളീയർക്കും ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു non-profit and tax exempt 501(c)(3) സംഘടനയാണ് കേരള സെന്റർ. 1993-ൽ ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടു. തങ്ങളുടെ പ്രവർത്തനമേഖലകളിൽ മികവ് തെളിയിച്ചവരും സമൂഹത്തിന് മികച്ച സംഭാവന നൽകിയവരുമായ 185-ലധികം വ്യക്തികളെ കേരള സെന്റർ കഴിഞ്ഞ 33 വർഷത്തിനിടയിൽ ആദരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – കേരള സെന്റർ: 516-358-2000, അലക്സ് കാവുംപുറത്ത് എസ്തപ്പാൻ, പ്രസിഡന്റ്: 5165039387, രാജു തോമസ്, ജനറൽ സെക്രട്ടറി: 5164340669

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...