അമേരിക്കൻ വാർത്ത

കെഎച്ച്എൻഎ ലോൺ സ്റ്റാർ – ഹൂസ്റ്റൺ ആർവിപി ആയി സൂര്യജിത്ത് സുഭാഷ് ചുമതലയേറ്റു

ഹൂസ്റ്റൺ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക(KHNA)യുടെ ലോൺ സ്റ്റാർ – ഹൂസ്റ്റൺ റീജനൽ വൈസ് പ്രസിഡന്റായി (RVP) തിരുവനന്തപുരം സ്വദേശിയായ സൂര്യജിത്ത് സുഭാഷ് സ്ഥാനമേറ്റു. നിലവിൽ ടെക്സസിലെ ഹൂസ്റ്റണിൽ താമസിക്കുന്ന അദ്ദേഹം ഒരു ഇക്വിറ്റി ട്രേഡർ കൂടിയാണ്.

പ്രവാസി മലയാളി സമൂഹത്തിൽ ശ്രദ്ധേയമായ യുവനേതൃത്വമാണ് സൂര്യജിത്തിൻ്റേത്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ യൂത്ത് പ്രസിഡന്റ് (2021-2022), ഫോക്കാന റീജൽ യൂത്ത് പ്രതിനിധി (2022), കെഎച്ച്എൻഎ യുവ പ്രതിനിധി (2021 -2023 ) എന്നീ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

കലാമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സംസ്ഥാന യുവജനോത്സവങ്ങളിലും റിയാലിറ്റി ഷോകളിലും പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഒരു ഗായകൻ കൂടിയാണ്. 

സൂര്യജിത്ത് സുഭാഷിന്റെ നേതൃത്വവും കലാപരമായ സംഭാവനകളും ആഗോള ഹൈന്ദവ സമൂഹത്തെ സാംസ്കാരിക ഉണർവിലേക്കും ദേശീയ അഭിമാനത്തിലേക്കും നയിക്കാൻ സഹായിക്കുമെന്ന് കെഎച്ച്എൻഎയുടെ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റി ബോർഡ് എന്നിവർ സംയുക്തമായി അഭിപ്രായപ്പെട്ടു.

Report: ടി ഉണ്ണികൃഷ്ണൻ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...