അമേരിക്കൻ വാർത്ത

കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു; പരുക്കേറ്റ ഇൻഫ്ലുവൻസർ ആശുപത്രിയിൽ നിന്ന് ‘മുങ്ങി’, ദാരുണാന്ത്യം

റിയോ ഡി ജനീറോ: ന്യൂട്രീഷ്യനിസ്റ്റും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ഡയാന ഏരിയസ് (39) അപ്പാർട്മെന്റ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു. 13-ാം തീയതി രാവിലെ 6.30ഓടെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ഡയാനയെ അഗ്നിരക്ഷാ സേന ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. റിയോ ഡി ജനീറോയുടെ വടക്കുകിഴക്കൻ നഗരമായ കാമ്പോസ് ഡോസ് ഗോയ്റ്റാകാസിലെ യുണീക്ക് ടവേഴ്സ് കോണ്ടോമിനിയത്തിന് സമീപമാണ് സംഭവം നടന്നത്.

ആശുപത്രിയിൽ നിന്ന് ‘മുങ്ങി’

ചികിത്സ പൂർത്തിയാക്കുന്നതിന് മുൻപ് അനുമതിയില്ലാതെ ഡയാന ആശുപത്രിയിൽ നിന്ന് പുറത്തുപോയതായി ആശുപത്രി വക്താവ് ഫെരേറ മച്ചാഡോ സ്ഥിരീകരിച്ചു. തിരികെ അപ്പാർട്മെന്റിലെത്തിയ ഡയാന അവിടെ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഉച്ചയ്ക്ക് ശേഷം മൃതദേഹം കാമ്പോസിലെ ലീഗൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷനിലേക്ക് മാറ്റി. മരണകാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആരാണ് ഡയാന ഏരിയസ്

സമൂഹമാധ്യമത്തിൽ ഫിറ്റ്നസ് ദിനചര്യകളും പോഷകാഹാര സംബന്ധമായ ഉപദേശങ്ങളും നൽകി ‘ശരീരത്തെയും മനസ്സിനെയും പരിവർത്തനം ചെയ്യുക’ എന്ന ലക്ഷ്യം പ്രചരിപ്പിച്ചിരുന്ന ഇൻഫ്ലുവൻസറാണ്. വ്യായാമ വിഡിയോകളും ഗ്ലാമർ ചിത്രങ്ങളും ഡയാന സൈബറിടത്തിൽ പങ്കുവച്ചിരുന്നു. ഒട്ടേറെ ബോഡിബിൽഡിങ് മത്സരങ്ങളിലും ഡയാന പങ്കെടുത്തിട്ടുണ്ടെന്ന് സമൂഹമാധ്യമ പ്രൊഫൈൽ വ്യക്തമാക്കുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...