അമേരിക്കൻ വാർത്ത

സെയിന്റ്‌സ് സിംഫണി പിയാനോ സ്‌കൂള്‍ ടാലന്റ് ഷോ നവംബര്‍ 16-ന്

ന്യൂയോര്‍ക്ക്: റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ വാലി കോട്ടേജ് ഓള്‍ സെയിന്റ്‌സ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ ക്ലാസുകള്‍ നടത്തപ്പെടുന്ന സെയിന്റ്‌സ് സിഫണി പിയാനോ സ്‌കൂളിന്റെ നേതൃത്വത്തിലുള്ള താങ്ക്‌സ് ഗിവിംഗ് ടാലന്റ് ഷോ നവംബര്‍ 16-ന് ഞായറാഴ്ച നാനുവറ്റ് പാസ്‌കാക്ക് കമ്യൂണിറ്റി സെന്ററില്‍ വെച്ച് പ്രത്യേക ക്ഷണിതാക്കളുടെ മുമ്പാകെ നടത്തപ്പെടുന്നു.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് പബ്ലിക് സ്‌കൂള്‍ മ്യൂസിക് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നിസ്മാ തുടങ്ങിയ ഇവാല്യുവേഷന് കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന പ്രസ്തുത സ്‌കൂള്‍ കഴിഞ്ഞ 12 വര്‍ഷമായി ക്ലാസുകള്‍ നേരിട്ടും സൂമിലുമായി ക്രമീകരിച്ചിരിക്കുന്നു.

ജേക്കബ് ജോര്‍ജ്, ചിത്രാ ജേക്കബ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നു. സീനിയേഴ്‌സിനായി പ്രത്യേക ക്ലാസുകളും നടത്തപ്പെടുന്നു.

റോക്ക്‌ലാന്‍ഡ് കൗണ്ടി ഭാരവാഹികള്‍ എല്ലാ എല്ലാ സ്റ്റുഡന്റ്‌സിനേയും പ്രത്യേകം ആദരിക്കുകയും, ഒപ്പം നിസ്മാ ഇവാല്യുവേഷനില്‍ ഉയര്‍ന്ന മാര്‍ക്കുകള്‍ക്ക് അര്‍ഹരായവരെ ട്രോഫികള്‍ നല്‍കി ആദരിക്കുന്നതുമാണ്.

വിവരങ്ങള്‍ക്ക്: ജേക്കബ് ജോര്‍ജ് (914 522 6481), സാബു ജോസഫ് (914 364 6241), ചിത്രാ ജേക്കബ് (914 513 1519). 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...