അമേരിക്കൻ വാർത്ത

ട്രംപ് അധികാരമേറ്റതിനുശേഷം യുഎസ് 50,000 ഫെഡറൽ ജീവനക്കാരെ നിയമിച്ചുവെന്ന് റിപ്പോര്‍ട്ട്; കുടിയേറ്റ മേഖലയിലെ തസ്തികകൾ വർധിപ്പിച്ചു

വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം യുഎസ് ഗവണ്‍മെന്റ് 50,000 ജീവനക്കാരെ നിയമിച്ചുവെന്ന് റിപ്പോര്‍ട്ട്. ഭരണകൂടത്തിന്റെ നയപരമായ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ പുതിയ ജീവനക്കാരില്‍ ഭൂരിഭാഗവും ദേശീയ സുരക്ഷാ തസ്തികകളിലാണ് നിയമിക്കപ്പെട്ടിരിക്കുന്നത് എന്ന് ട്രംപിന്റെ ഉന്നത പേഴ്‌സണല്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഇന്റേണല്‍ റവന്യൂ സര്‍വീസ്, ആരോഗ്യ-മനുഷ്യ സേവന വകുപ്പ് തുടങ്ങിയ ഗവണ്‍മെന്റിന്റെ മറ്റ് ഭാഗങ്ങളില്‍ നിയമനങ്ങള്‍ മരവിപ്പിക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്നതിനിടയിലാണ് ഭരണകൂടം പുതിയ ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. പുതിയ നിയമനങ്ങളില്‍ ഭൂരിഭാഗവും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിലാണെന്ന് ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടര്‍ സ്‌കോട്ട് കൂപ്പര്‍ വ്യാഴാഴ്ച രാത്രി റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

മറ്റ് ഫെഡറല്‍ ജോലികള്‍ കുത്തനെ വെട്ടിക്കുറയ്ക്കുന്നതിനൊപ്പം ഗവണ്‍മെന്റിനെ പുനഃക്രമീകരിക്കാനുള്ള ട്രംപിന്റെ പ്രചാരണത്തിന്റെ ഭാഗമാണ് ഈ ജീവനക്കാരുടെ മാറ്റങ്ങള്‍. ‘ഞങ്ങള്‍ ഏറ്റവും പ്രധാനമെന്ന് കരുതുന്ന മുന്‍ഗണനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി തൊഴില്‍ സേനയെ പുനഃക്രമീകരിക്കുകയാണ്,’ കൂപ്പര്‍ പറഞ്ഞു. ഈ വര്‍ഷം ഏകദേശം 300,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ഭരണകൂടം പ്രതീക്ഷിക്കുന്നതായി കൂപ്പര്‍ ഓഗസ്റ്റില്‍ പറഞ്ഞിരുന്നു.

നേരത്തെ, 2.4 ദശലക്ഷം അംഗങ്ങളുള്ള ഫെഡറല്‍ സിവിലിയന്‍ തൊഴില്‍ സേനയെ വെട്ടിക്കുറയ്ക്കാനുള്ള ഒരു പദ്ധതി ആരംഭിക്കാന്‍ ട്രംപ് ജനുവരിയില്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിനെ നിയമിച്ചിരുന്നു. ഫെഡറല്‍ തൊഴില്‍ സേന വളരെ വലുതും കാര്യക്ഷമമല്ലാത്തതുമായി മാറിയെന്നാണ് മസ്‌ക് അന്ന് പറഞ്ഞത്. പിന്നാലെ, പൗരാവകാശ നിയമങ്ങള്‍ നടപ്പിലാക്കുക, നികുതി  ശേഖരിക്കുക, ശുദ്ധമായ ഊര്‍ജ്ജ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുക എന്നിവയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരെ ട്രംപിന്റെ ഭരണകൂടം പിരിച്ചുവിട്ടു.

വെട്ടിക്കുറയ്ക്കലിന്റെ ഭാഗമായി, ഏകദേശം 154,000 ജീവനക്കാര്‍ ട്രംപ് ഭരണകൂടത്തില്‍ നിന്നുള്ള ബൈഔട്ട് വാഗ്ദാനം സ്വീകരിച്ചു. മുന്‍ ഫെഡറല്‍ ജീവനക്കാരും യൂണിയനുകളും പറയുന്നതനുസരിച്ച്; കാലാവസ്ഥാ പ്രവചനം, ഭക്ഷ്യസുരക്ഷ, ആരോഗ്യ പരിപാടികള്‍, ബഹിരാകാശ പദ്ധതികള്‍ എന്നിവയുള്‍പ്പെടെയുള്ള വിപുലമായ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ ഈ ബൈഔട്ടുകള്‍ ബാധിച്ചിട്ടുണ്ട്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...